For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'നിങ്ങള്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കൂ', ഉപദേശിച്ച ആരാധകന്റെ വായടപ്പിച്ച് ധോണി; മറുപടി വൈറല്‍

റാഞ്ചി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരുടെ പട്ടികയെടുത്താല്‍ മുന്‍നിരയിലാണ് എംഎസ് ധോണിയുടെ സ്ഥാനം. മൂന്ന് ഐസിസി ട്രോഫി സ്വന്തമാക്കിയ ധോണി ഒരു കാലത്ത് ക്രിക്കറ്റിലെ ബെസ്റ്റ് ഫിനിഷര്‍ എന്ന വിശേഷണത്തിനും അര്‍ഹനായിരുന്നു. ഏത് സമ്മര്‍ദ്ദഘട്ടങ്ങളിലും പതറാതെ ടീമിനെ മികച്ച നിലയിലേക്കെത്തിക്കുന്ന ധോണിയുടെ മികവിനെ ക്യാപ്റ്റന്‍ കൂളെന്ന വിശേഷണം നല്‍കിയാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയത്.

90 ടെസ്റ്റില്‍ നിന്ന് 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10773 റണ്‍സും 98 ടി20യില്‍ നിന്ന് 1617 റണ്‍സുമാണ് ധോണി നേടിയത്. കരിയറില്‍ മികച്ച ബാറ്റിങ് റെക്കോഡുകളുള്ള ധോണി 2020 ആഗസ്റ്റ് 15നാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകനായി ധോണി തുടരുന്നുണ്ട്.

dhonicskpractise

പഴയ ബാറ്റിങ് മികവിലേക്ക് എത്താന്‍ ഇപ്പോള്‍ ധോണിക്ക് കഴിയുന്നില്ല. ഏറെ നാളായി ക്രിക്കറ്റ് കളിക്കാത്തത് ഐപിഎല്ലില്‍ ധോണിയുടെ ബാറ്റിങ്ങിനെ ബാധിച്ചു. ഇപ്പോഴിതാ ധോണിയുടെ ബാറ്റിങ്ങിനെക്കുറിച്ച് 2012ല്‍ ട്വിറ്ററില്‍ ഒരു ആരാധകന്റെ പരാമര്‍ശവും അതിന് ധോണി നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

'നിങ്ങള്‍ ദയവായി ട്വിറ്ററില്‍ ശ്രദ്ധ നല്‍കാതെ ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കൂ' എന്നാണ് ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിന് ധോണി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു 'സാര്‍ ശരി സാര്‍,എന്തെങ്കിലും ടിപ്‌സ് സാര്‍'. നിലവിലെ സൂപ്പര്‍ താരങ്ങള് പോലും ആരാധിക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്യുന്ന ധോണിയോട് ആരാധകന്‍ ചോദിച്ച ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി തന്നെയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇതിനോടകം നിരവധി ആരാധകര്‍ ധോണിയുടെ മറുപടി ഏറ്റെടുത്ത് കഴിഞ്ഞു.

2019ലെ ഏകദിന ലോകകപ്പ് സെമിക്ക് ശേഷം 2020ലെ ഐപിഎല്ലിലാണ് ധോണി ബാറ്റ് ചെയ്തത്. തീര്‍ത്തും നിരാശപ്പെടുത്തിയ അദ്ദേഹത്തിന് ടീമിനെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫിലെത്തിക്കാനും സാധിക്കാതെ പോയി. എന്നാല്‍ 2021 സീസണില്‍ അല്‍പ്പംകൂടി ഭേദപ്പെട്ട ബാറ്റിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്. പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്ന 2021 സീസണ്‍ സെപ്തംബറില്‍ പുനരാരംഭിക്കും. ധോണിയില്‍ നിന്ന് വീണ്ടുമൊരു തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം ഇപ്പോഴും ആരാധകര്‍ പ്രതീക്ഷിക്കുന്നു.

211 ഐപിഎല്ലില്‍ നിന്നായി 40.25 എന്ന മികച്ച ശരാശരിയില്‍ 4669 റണ്‍സ് ധോണിയുടെ പേരിലുണ്ട്. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്ന് തവണ സിഎസ്‌കെയെ ഐപിഎല്ലില്‍ കിരീടം ചൂടിച്ച ധോണി രണ്ട് തവണ ചാമ്പ്യന്‍സ് ലീഗിലും സിഎസ്‌കെയെ ചാമ്പ്യന്മാരാക്കി.

Story first published: Tuesday, June 1, 2021, 12:23 [IST]
Other articles published on Jun 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+