2030ല്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തു. അഹമ്മദാബാദിലാണ് മല്‍സരങ്ങള്‍ നടക്കുക. ഗെയിംസിന്റെ 100ാമത്തെ എഡിഷനെന്ന പ്രത്യേകത കൂടി അടുത്ത മേളയ്ക്കുണ്ട്. 15-17 കായിക ഇനങ്ങളിലായിരിക്കും അടുത്ത ഗെയിംസില്‍ മല്‍സരങ്ങളുണ്ടാവുക.
ഇതു രണ്ടാം തവണയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനു രാജ്യം ആതിഥേയത്വം വഹിക്കുന്നത്. ഇതിനു മുമ്പ് 2010ല്‍ ഡല്‍ഹിയിലായിരുന്നു ആദ്യത്തെ മേള നടന്നത്.ഗ്ലാസ്‌ഗോയില്‍ ചേര്‍ന്ന കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യയെ 2030ലെ എഡിഷന്റെ വേദിയായി ഔദ്യോഗികായി പ്രഖ്യാപിച്ചത്.

74 കോമണ്‍വെല്‍ത്ത് അംഗ രാജ്യങ്ങളിലെയും ടെറിറ്ററികളിലെയും പ്രതിനിധികള്‍ ഇന്ത്യയുടെ ബിഡ് അംഗീകരിക്കുകയായിരുന്നു. ഗെയിംസിന്റെ 100ാം എഡിഷനു വേദിയാവാന്‍ കഴിവുള്ള ആധുനികവും സാംസ്‌കാരിക നമ്പന്നവുമായ നഗരമായി അഹമ്മദാബാദിനെ പ്രതിഷ്ഠിക്കുകയെന്നതാണ് 2030ലെ മേളയെക്കുറിച്ചുള്ള ഇന്ത്യയുടെ വിഷന്‍.
അഹമ്മദാബാദിനെ വേദിയായി സ്ഥിരീകരിച്ചത് ഗെയിംസിന്റെ പുതിയൊരു അധ്യായത്തിനുള്ള തുടക്കം കൂടിയാണെന്നായിരുന്നു കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് റുക്കാറെയുടെ വാക്കുകള്‍.
ഗെയിംസിന്റെ ഒരു സുവര്‍ണ യുഗത്തിന്റെ തുടക്കമാണിത്. വ്യാപ്തി, യുവത്വം, ആഗ്രഹം, സമ്പന്നമായ സംസ്‌കാരം, വലിയ കായിക അഭിനിവേശം, പ്രസക്തി എന്നിവയെല്ലാം ഇന്ത്യ കൊണ്ടുവരുന്നു.
2034ലെയും അതിനു ശേഷവുമുള്ള ഗെയിസുകള്‍ക്കു വേദിയാവാന്‍ ഒരുപാട് രാജ്യങ്ങള്‍ ശക്തമായ താല്‍പ്പര്യം കാണിച്ചിട്ടുണ്ടെന്നും ഞാന്‍ സന്തോഷത്തോടെ പ്രഖ്യാപിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിനായി നമ്മുടെ അടുത്ത നൂറ്റാണ്ട് നല്ല ആരോഗ്യത്തോടെ തന്നെ ഞങ്ങള്‍ തുടങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമ്പെയ്ത്ത്, ബാഡ്മിന്റണ്‍, 3 x 3 ബാസ്‌കറ്റ് ബോള്‍, 3 x 3 വീല്‍ചെയര്‍ ബാസസ്റ്റ് ബോള്‍, ബീച്ച് വോളിബോള്‍, ടി20 ട്രിക്കറ്റ്, സൈക്ലങ്, ഡൈവിങ്, ഹോക്കി, ജൂഡോ, റിഥമാറ്റിക് ജിംനാസ്റ്റിക്‌സ്, റഗ്ബി സെവന്‍സ്, ഷൂട്ടിങ്, സ്‌ക്വാഷ്, ട്രയാത്‌ലണ്‍, പാരാ ട്രയാത്‌ലണ്‍, ഗുസ്‌നി എന്നിവയിലായിരിക്കും 2030ലെ ഗെയിംസില്‍ മല്‍സരങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍.