ബട്‌ലറെ പുറത്താക്കിയ അശ്വിന്റെ മങ്കാദിങ് ചതി; രാജസ്ഥാന്‍ ക്യാപ്റ്റന്‍ രഹാനെയുടെ പ്രതികരണം ഇങ്ങനെ

ജയ്പുര്‍: രാജസ്ഥാന്‍ റോയല്‍സിനായി മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്ന ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മുന്‍ കളിക്കാരും ഇപ്പോഴത്തെ താരങ്ങളുമെല്ലാം അശ്വിന്റെ പ്രവര്‍ത്തി ക്രിക്കറ്റ് സ്പിരിറ്റിന് നിരക്കാത്തതാണെന്നും മാന്യതയില്ലാത്താണെന്നും വിമര്‍ശിക്കുന്നു.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇക്കാര്യത്തില്‍ കാര്യമായ പ്രതികരണം നടത്തിയില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കാനില്ല എന്നായിരുന്നു രഹാനെയുടെ മറുപടി. വിവാദം ഉണ്ടാക്കാതെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുത്ത് മുന്നോട്ടു പോകാനാണ് ടീമിന്റെ തീരുമാനമെന്നും രഹാനെ പ്രതികരിച്ചു.

കാര്യമായി പ്രതികരിക്കാതെ രഹാനെ
കളിയില്‍നിന്നുള്ള പോസിറ്റീവായ കാര്യങ്ങള്‍ എടുത്ത് അടുത്തമത്സരങ്ങളില്‍ ജയിക്കാമെന്ന പ്രതീക്ഷയിലാണ് രഹാനെ. ബട്ലറുടേയും ജോഫ്ര ആര്‍ച്ചറുടേയും പ്രകടനങ്ങള്‍ ക്യാപ്റ്റന്‍ എടുത്തുപറഞ്ഞു. മികച്ച തുടക്കം മുതലാക്കാനാകാതെ പോയതില്‍ ക്യാപ്റ്റന് നിരാശയുണ്ട്. അവസാന നാല് ഓവറില്‍ 39 റണ്‍സ് മതിയായിരുന്നു. എന്നാല്‍, വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ടീം തോല്‍വി ചോദിച്ചുവാങ്ങി.

ന്യായീകരിച്ച് അശ്വിന്‍
മങ്കാദിങ് പുറത്താക്കലിനെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റന്‍ കൂടിയായ അശ്വിന്‍ ന്യായീകരിച്ചു. ക്രിക്കറ്റ് നിയമത്തില്‍പ്പെട്ട കാര്യം തന്നെയാണ് താന്‍ ചെയ്തതെന്നു അശ്വിന്‍ മത്സരശേഷം വ്യക്തമാക്കി. തന്റെ നടപടി വളരെ സ്വാഭാവികമായി സംഭവിച്ച കാര്യമാണ്. അത്തരമൊരു കാര്യം നേരത്തേ ആസൂത്രണം ചെയ്തതൊന്നും അല്ലെന്നും അശ്വിന്‍ പറഞ്ഞു.

അശ്വിനെതിരെ രാജസ്ഥാന്‍ കോച്ച്
അശ്വിന്‍ എന്ന വ്യക്തി എന്താണോ അതു തന്നെയാണ് അയാളുടെ നടപടിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് രാജസ്ഥാന്‍ കോച്ച് പാഡി അപ്റ്റന്‍ വിമര്‍ശിച്ചു. കളിക്കളത്തിലെ ആ നടപടിയിലൂടെ അശ്വിന്റെ യഥാര്‍ഥ സ്വഭാവമാണ് ലോകത്തിനു മനസ്സിലായിരിക്കും. ബട്ലറെ ഔട്ടാക്കിയ ശേഷം പഞ്ചാബ് ടീമിലെ മറ്റു താരങ്ങളുടെ നോട്ടം കണ്ടപ്പോള്‍ അവരൊന്നും അശ്വിനൊപ്പമില്ലെന്നു തനിക്കു ബോധ്യമായതായും അപ്റ്റന്‍ തുറന്നടിച്ചു.

രൂക്ഷ വിമര്‍ശനങ്ങളുമായി താരങ്ങള്‍
അശ്വിന്‍ നേരത്തെയും ഈ രീതിയില്‍ അന്താരാഷ്ട്ര മത്സരത്തില്‍ പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് ക്യാപ്റ്റനായിരുന്ന സെവാഗ് അപ്പീല്‍ ചെയ്യാത്തതോടെയാണ് ബാറ്റ്‌സ്മാന്‍ പുറത്താകാതിരുന്നത്. അശ്വിന് മുന്‍താരങ്ങളുടെ രൂക്ഷ വിമര്‍ശനമാണ്. മുഹമ്മദ് കൈഫ്, ഷെയ്ന്‍ വോണ്‍, ആകാശ് ചോപ്ര, സ്‌കോട്ട് സ്‌റ്റൈറിസ് തുടങ്ങിയ മുന്‍ കളിക്കാരും ഇപ്പോഴത്തെ കളിക്കാരുമെല്ലാം അശ്വിന്റെ പ്രവര്‍ത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തതാണെന്ന് വിലയിരുത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications