Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊളംബിയന്‍ ഫുട്‌ബോള്‍താരം വെടിയേറ്റു മരിച്ചു; ഞെട്ടല്‍ മാറാതെ ഫുട്‌ബോള്‍ ലോകം

ബഗോട്ട: കൊളംബിയയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ ഉണ്ടായ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടാം ഡിവിഷന്‍ ക്ലബായ ഡെപോര്‍ട്ടീവോ ടുലുവായുടെ താരമായ അലക്‌സാന്‍ഡ്രോ പെനറന്‍ഡ(24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹതാരം ഹീസന്‍ ഇസ്‌ക്വീര്‍ഡോയെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

alejandro-penaranda

കാലി നഗരത്തിലെ ഒരു ക്ലബ്ലില്‍ വെച്ചായിരുന്നു സംഭവമെന്ന് ക്ലബ്ബ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇരു താരങ്ങളെയും കൂടാതെ ചില സുഹൃത്തുക്കളും പങ്കെടുത്ത പാര്‍ട്ടിക്കിടെ എത്തിയ തോക്കുധാരി കളിക്കാരെ ലക്ഷ്യമാക്കി വെടിവെക്കുകയായിരുന്നു. ഇതിനുശേഷം അക്രമി ഓടി രക്ഷപ്പെട്ടു.

ഒരു സ്ത്രീയെ അന്വേഷിച്ചാണ് തോക്കുധാരി എത്തിയതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ പതിയിരുന്ന് വെടിവെയ്പ്പ് നടത്തുകയും ചെയ്തു. എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുന്‍പ് തോക്കുധാരി ആക്രമണം നടത്തി രക്ഷപ്പെട്ടിരുന്നു. അലക്‌സാന്‍ഡ്രോയെ ലക്ഷ്യമാക്കി തന്നെയാണ് തോക്കുധാരി എത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

ക്ലബ്ബിന്റെ ഫോര്‍വേഡായിരുന്നു അലക്‌സാന്‍ഡ്രോ. കളിക്കാരന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ക്ലബ്ബ് അതിയായ ദു:ഖം രേഖപ്പെടുത്തി. കളിക്കാരനെന്ന നിലയില്‍ ആരാധകരെ ഒട്ടേറെ അവസരങ്ങളില്‍ ആനന്ദിപ്പിക്കുമായിരുന്ന താരമാണ് പൊലിഞ്ഞതെന്നും. കളിക്കാരന്റെ വിടവാങ്ങല്‍ ക്ലബ്ബിനും ഫുട്‌ബോള്‍ ലോകത്തും വലിയ നഷ്ടമാണെന്നും അവര്‍ വിലയിരുത്തി

Story first published: Sunday, June 3, 2018, 9:29 [IST]
Other articles published on Jun 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+