Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലൗഡിയോ റെനേരി സാംപ്‌ഡോറിയയുടെ പുതിയ കോച്ച്; കരാര്‍ 2021 വരെ

ടുറിന്‍: ഇറ്റാലിയന്‍ ക്ലബ്ബ് സാംപ്‌ഡോറിയയുടെ പരിശീലകനായി ക്ലൗഡിയോ റെനേരി ചുമതലയേറ്റു. 2021വരെ ക്ലബ്ബിന്റെ പരിശീലകനായി തുടരാമെന്ന് കരാറിലാണ് ഇതിഹാസ പരിശീലകന്‍ ഒപ്പുവെച്ചിരിക്കുന്നത്. മോശം ഫോമിലുള്ള ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ശ്രമകരമായ ജോലിയാണ് റെനേരിക്കുള്ളത്. നാപ്പോളി,വലന്‍സിയ,ചെല്‍സി,ലെസ്റ്റര്‍ സിറ്റി,യുവന്റസ് തുടങ്ങി നിരവധി പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള പരിശീലകനാണ് റെനേരി.

റോമയില്‍ നിന്ന് ഈ സീസണിന്റെ തുടക്കത്തില്‍ പുറത്തായതിന് ശേഷമാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുത്തത്. അവസാന സ്ഥാനക്കാരായ സാംപ്‌ഡോറിയയെ മുന്നിലേക്ക് കൊണ്ടുവരാന്‍ റെനേരിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ക്ലബ്ബ് പ്രസിഡന്റ് മാസിമോ ഫെറീറോ പ്രത്യാശ പ്രകടിപ്പിച്ചു. പരിശീലന കരിയറില്‍ ഏറെ നേട്ടങ്ങള്‍ സമ്പാദിച്ചിട്ടുള്ള ആളാണ് റെനേരി. 2015-16 സീസണില്‍ ലെസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ചത് അദ്ദേഹത്തിന്റെ മികവിനുള്ള ഉദാഹരണമാണ്.

claudioranieri

ഇറ്റാലിയന്‍ ക്ലബ്ബുകളെ നേരത്തെ പരിശീലിപ്പിച്ചിട്ടുള്ളതിനാല്‍ത്തന്നെ അവിടുത്തെ സാഹചര്യങ്ങളും അദ്ദേഹത്തിന് സുപരിചിതമാണ്. എന്തായാലും റെനേരിയുടെ വരവിനെ ആകാംക്ഷയോടെയാണ് ഫുട്‌ബോള്‍ പ്രേമികള്‍ നോക്കിക്കാണുന്നത്.

Story first published: Sunday, October 13, 2019, 9:04 [IST]
Other articles published on Oct 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+