ഫുട്‌ബോളില്‍ ഇന്ത്യ വമ്പന്‍ രാജ്യമാകുമെന്ന് പ്രവചനം; ആരാധകര്‍ യൂറോപ്പിന് സമാനം
മുംബൈ: ലോക ഫുട്‌ബോളില്‍ ഇന്ത്യ വമ്പന്‍ കുതിപ്പിന് ഒരുങ്ങുകയാണെന്ന് സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ് സിഇഒ ഫെറാന്‍ സൊറിയാനോ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ടീമായ മുംബൈ സിറ്റി എഫ്.സിയുടെ 65 ശതമാനം ഓഹരികള്‍ ഏറ്റെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാതാരം രണ്‍ബീര്‍ കപൂര്‍, വ്യവസായി ബിമല്‍ പരേഖ് എന്നിവരുടെ പക്കലായിരിക്കും ശേഷിച്ച 35 ശതമാനം ഓഹരികള്‍.
വരുന്ന 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മാറ്റമുണ്ടാകുമെന്ന് ഫെറാന്‍ സൊറിയാനോ പറഞ്ഞു. 130 കോടി ജനങ്ങളുള്ളത് ഇന്ത്യയ്ക്ക് അനുകൂല ഘടകമാണ്. കളിയോടുള്ള ഇന്ത്യക്കാരുടെ പാഷനും കളിക്കാനുള്ള കഴിവും കണ്ടറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ആരാധകര്‍ യൂറോപ്പിലെ ആരാധകരെപോലെയാണ് പെരുമാറുന്നത്. അതുകൊണ്ടുതന്നെ ഫുട്‌ബോളില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒരു സംശയവുമില്ലെന്നും സൊറിയാനോ വ്യക്തമാക്കി.

മുംബൈ അതിമനോഹമായ ഒരു നഗരമാണ്. ന്യൂയോര്‍ക്ക് സിറ്റിക്ക് സമാനമാണിത്. ന്യൂയോര്‍ക്കില്‍ ഒന്നുമില്ലാതിടത്തുനിന്നും തങ്ങള്‍ക്ക് വളരാനായിട്ടുണ്ട്. മുംബൈയില്‍ ഫുട്‌ബോള്‍ വിജയിക്കുമെന്നത് ഉറപ്പാണ്. ഇന്ത്യയുടെ ഫുട്‌ബോളിന്റെ വളര്‍ച്ചയാണ് പ്രധാനം. ഇന്ത്യയില്‍ മികച്ച കളിക്കാരും പരിശീലകരുമുണ്ട്. തങ്ങള്‍ അവരെ എല്ലാ വിധത്തിലും സഹായിക്കും. പരിചയസമ്പത്തും സാങ്കേതികവിദ്യയുമെല്ലാം കളിക്കാര്‍ക്ക് പകര്‍ന്നുനല്‍കും. ആവശ്യമെങ്കില്‍ ചിലരെ ഇന്തയിലേക്ക് കൊണ്ടുവരുമെന്നും സൊറിയാനോ ഉറപ്പുനല്‍കി.
ലോകമെങ്ങും സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന് ക്ലബ്ബുകളുണ്ട്. എട്ടാമത്തെ ക്ലബ്ബാണ് മുംബൈ സിറ്റി. മാഞ്ചെസ്റ്റര്‍ സിറ്റി, ന്യൂയോര്‍ക്ക് സിറ്റി, ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സിറ്റി, ജപ്പാനിലെ യോകോഹാമ മരിനോസ്, ഉറുഗ്വായിലെ ക്ലബ്ബ് അത്ലറ്റിക്കോ ടോര്‍ക്യൂ, സ്‌പെയിനിലെ ഗിരോന എഫ്.സി., ചൈനയിലെ സിച്വാന്‍ ജിയൂനിയൂ എഫ്.സി. എന്നീ ക്ലബ്ബുകളും സിറ്റി ഗ്രൂപ്പിന്റേതാണ്. 2014-ല്‍ സ്ഥാപിച്ച അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സിറ്റി ഫുട്ബോള്‍ ഗ്രൂപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications