For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മരണമണി; ഫുട്‌ബോള്‍ ഫെഡറേഷന് വിമര്‍ശനവുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഉടമ

പനജി: ഇന്ത്യന്‍ ഫുട്‌ബോളിന് അവസാനം കുറിക്കുന്നതിനാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്.) ശ്രമിക്കുന്നതെന്ന വിമര്‍ശനവുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീം ഉടമ ചര്‍ച്ചില്‍ അലിമാവോ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ (ഐ.എസ്.എല്‍.) ഇന്ത്യയിലെ ഒന്നാം ലീഗാക്കി ഉയര്‍ത്താനുള്ള തീരുമാനം ഐ ലീഗിന്റെ മരണമണിയാണെന്നും അലിമാവോ പറഞ്ഞു.

churchill alemao

ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമിന്റെ ഭാവിയില്‍ തനിക്കും കുടുംബത്തിനും പ്രതീക്ഷയില്ലെന്നും നാല് ദശകമായി ടീം കൊണ്ടുനടക്കുന്ന അലിമാവോ പറഞ്ഞു. തന്റെ ടീമിനെപ്പോലെ തന്നെ മറ്റു പല ഐ ലീഗ് ക്ലബ്ബുകളുടെയും നിലനില്‍പ്പ് ഭീഷണിയിലാണ്. കോടതിയില്‍ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ എന്തുചെയ്യുമെന്നറിയില്ല- അലിമാവോ പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'' ഐ.എസ്.എല്ലിന്റെ പദവി ഉയര്‍ത്താനുള്ള തീരുമാനം ഇന്ത്യന്‍ ഫുട്‌ബോളിന് ഭീഷണിയാണ്. വര്‍ഷങ്ങളായി ഐ ലീഗ് ക്ലബ്ബുകളാണ് രാജ്യത്ത് മികച്ച കളിക്കാരെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.''- ചര്‍ച്ചില്‍ അലിമാവോ പറയുന്നത്.

2014-ല്‍ തുടക്കം കുറിച്ച ഐ.എസ്.എല്ലിന്റെ പദവി സംബന്ധിച്ച് എ.ഐ.എഫ്.എഫ്. പലപ്പോഴും പല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യം ഒരു സാധാരണ ടൂര്‍ണമെന്റായാണ് കണ്ടത്. പിന്നീട് ഐ ലീഗിന് താഴെയുള്ള ലീഗായി പരിഗണിച്ചു.

''ഫുട്‌ബോളിനപ്പുറം ആഘോഷമാണ് ഐ.എസ്.എല്‍. ലോക ഫുട്‌ബോളില്‍ നിന്ന് വിരമിച്ച പല പ്രമുഖ താരങ്ങളും ഐ.എസ്.എല്ലിലേക്ക് വന്നു. എന്നാല്‍ അവര്‍ക്ക് ഇന്ത്യയിലെ ഫുട്‌ബോളിന്റെ നിലവാരം ഉയര്‍ത്താന്‍ സാധിച്ചോ. ദേശീയ ടീമിലെ എല്ലാ താരങ്ങളെയും കണ്ടെത്തിയതും വളര്‍ത്തിയതും ഐ ലീഗ് ക്ലബ്ബുകളാണ്.''- രണ്ട് തവണ ഐ ലീഗ് കിരീടം നേടിയ ക്ലബ്ബിന്റെ ഉടമ കൂടിയായ അലിമാവോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഐ ലീഗില്‍ നാലാം സ്ഥാനത്തായിരുന്ന ചര്‍ച്ചില്‍ ബ്രദേഴ്‌സ് പുതിയ സീസണില്‍ കിരീടം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ്. നാല് ഘാന താരങ്ങളെയാണ് ചര്‍ച്ചില്‍ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നത്. എ്ന്നാല്‍ ലീഗിനെച്ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം അലിമാവോയെ പിന്നോട്ടുവലിക്കുകയാണ്.

Story first published: Friday, June 28, 2019, 16:16 [IST]
Other articles published on Jun 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+