Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടോട്ടനം വിടുന്നു; നോട്ടമിട്ട് യുണൈറ്റഡും റയലും

ലണ്ടന്‍: ഡെച്ച് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടോട്ടനം വിടുന്നു. 2013 മുതല്‍ ടീമിന്റെ മധ്യനിരയിലെ സജീവ സാന്നിദ്ധ്യമായിരുന്ന എറിക്‌സണ്‍ ടീം വിടുന്നത് ക്ലബ്ബിന് ക്ഷീണമാവും. ക്ലബ്ബ് വിടുന്ന കാര്യം എറിക്‌സണ്‍ തന്നെയാണ് പങ്കുവച്ചത്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പുതിയത് പരീക്ഷിക്കേണ്ട സമയമായെന്ന് അദ്ദേഹം പറഞ്ഞത്. ഈ സീസണിലെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്കുള്ള ടോട്ടനത്തിന്റെ കുതിപ്പില്‍ നിര്‍ണ്ണായ സ്ഥാനമായിരുന്നു എറിക്‌സണിന്റേത്. ഹാരി കെയ്ന്‍ പരിക്കേറ്റ് പുറത്തുപോയപ്പോള്‍ സണ്‍ഹ്യൂങ് മിന്നിനൊപ്പം ചേര്‍ന്ന് ശ്രദ്ധേയ പ്രകടനം നടത്താന്‍ എറിക്‌സണായി.

ഈ സീസണില്‍ എട്ട് ഗോളാണ് താരം ടോട്ടനത്തിനുവേണ്ടി നേടിയത്. ക്ലബ്ബിനൊപ്പം 2016 മത്സരത്തില്‍ നിന്ന് 49 ഗോളാണ് താരത്തിന്റെ സമ്പാദ്യം. എറിക്‌സണിന്റെ കൂടുമാറ്റം ഉറപ്പായതോടെ താരത്തിനെ ടീമിലെത്തിക്കാനായി റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ യുണൈറ്റഡും താല്‍പ്പര്യം പ്രകടിപ്പിച്ചു. പുതിയ സീസണിന് മുന്നോടിയായി അടിമുടി മാറ്റത്തിന് തയ്യാറെടുക്കുന്ന റയല്‍ മാഡ്രിഡിലേക്ക് താരം ചേക്കേറാനാണ് സാധ്യത. മധ്യനിരയില്‍ മികച്ച താരങ്ങളുടെ അഭാവം റയലിനുണ്ട്. എറിക്‌സണെ ടീമിലെത്തിച്ചാല്‍ ഈ വിടവ് നികത്താമെന്നാണ് റയല്‍ കോച്ച് സിനദിന്‍ സിദാന്‍ കണക്കുകൂട്ടുന്നത്.

christianeriksen

യുണൈറ്റഡ് കോച്ച് സോള്‍ഷെയറിനും എറിക്‌സണെ ടീമിലെത്തിക്കുന്നതില്‍ താല്‍പ്പര്യമുണ്ട്. അറ്റാക്കിങ് ഫുട്‌ബോളിന്റെ ഈറ്റില്ലമായ യുണൈറ്റഡിന്റെ കളിശൈലിയോട് യോജിച്ചുപോകാന്‍ കെല്‍പ്പുള്ള കളിക്കാരനാണ് എറിക്‌സണ്‍. പുതിയ സീസണിന് മുന്നോടിയായി അഴിച്ചുപണി നടത്താനുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡുള്ളത്.

Story first published: Thursday, June 6, 2019, 16:57 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+