Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്ലീനിങ് മുതല്‍ ഡ്രൈവറുടെ ജോലി വരെ ചെയ്തു!- ജീവിതം വഴിമുട്ടിയ ക്രിക്കറ്റര്‍മാരെ അറിയാം

അതിസമ്പന്നരായ ഒരുപാട് ക്രിക്കറ്റര്‍മാരെ നമുക്കറിയാം. ക്രിക്കറ്റെന്ന ഗെയിമില്‍ നിന്നു കൂടാതെ പരസ്യവരുമാനങ്ങളില്‍ നിന്നടക്കം കോടികള്‍ വാരിക്കൂട്ടുന്ന താരങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഐപിഎല്ലുള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളുടെ വരവോടെ ക്രിക്കറ്റര്‍മാരുടെ വരുമാനം മുമ്പത്തേക്കാള്‍ ഏറെ വര്‍ധിക്കുകയും ചെയ്തയായി കാണാം.

പക്ഷെ ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നും മറഞ്ഞുപോയ ശേഷം നിത്യജീവിതത്തിനു വേണ്ടി പല ജോലികളും ചെയ്യേണ്ടി വന്നവരെക്കുറിച്ച് അധികമാര്‍ക്കുമറിയില്ല. ജീവിതത്തിന്റെ നല്ലൊരു കാലഘട്ടം ക്രിക്കറ്റിനായി ചെലവഴിച്ചിട്ടും അതുകൊണ്ടു ജീവിതത്തില്‍ രക്ഷപ്പെടാതെ പോയ നിര്‍ഭാഗ്യവാന്‍മാരാണ് ഇവര്‍. ഇത്തരത്തിലുള്ള ചില താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ക്രിസ് കെയ്ന്‍സ് (ന്യൂസിലാന്‍ഡ്)

ക്രിസ് കെയ്ന്‍സ് (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറായ ക്രിസ് കെയ്ന്‍സിനും കരിയറിനു ശേഷം ഒരുപാട് ദുഷ്‌കരമായ സാഹചര്യങ്ങളിലൂടെ കടന്നു പോവേണ്ടി വന്നിട്ടുണ്ട്. കളിച്ചിരുന്ന കാലത്തു ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. കിവീസിനു വേണ്ടി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും 1989 മുതല്‍ 2006 വരെ കെയ്ന്‍സ് കളിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് അദ്ദേഹം കളി മതിയാക്കിയത്.

2

പക്ഷെ വിരമിക്കലിനു ശേഷം കെയ്ന്‍സിന്റെ ജീവിതം ദുരിതപൂര്‍ണമായി മാറി. 2013ല്‍ ഒത്തുകളി ആരോപണങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്നു. പക്ഷെ പിന്നീട് കെയ്ന്‍സിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഒത്തുകളി കേസില്‍ നിരപരാധിത്വം തെളിയിക്കുന്നതിനു വേണ്ടിയുള്ള നിയമനടപടികള്‍ കെയ്ന്‍സിനു വലിയ സാമ്പത്തിക നഷ്ടമണ് വരുത്തിയത്. ഇത് അദ്ദേഹത്തെ പാപ്പരത്വത്തിലേക്കു നയിക്കുകയും ചെയ്തു. തുടര്‍ന്ന് ഓക്ക്‌ലാന്‍ഡില്‍ ക്ലീനിങ് ജോലികള്‍ വരെ ചെയ്യാന്‍ കെയ്ന്‍സ് നിര്‍ബന്ധിതനാവുകയും ചെയ്തു.

അര്‍ഷദ് ഖാന്‍ (പാകിസ്താന്‍)

അര്‍ഷദ് ഖാന്‍ (പാകിസ്താന്‍)

പാകിസ്താന്റെ മുന്‍ ഫാസ്റ്റ് സ്പിന്നറാണ് അര്‍ഷദ് ഖാന്‍. 1998 മുതല്‍ 2006 വരെ പാക് ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം ഒമ്പതു ടെസ്റ്റുകളും 58 ഏകദിനങ്ങളും കളിക്കുകയും ചെയ്തു. ഇവയില്‍ നിന്നും 88 വിക്കറ്റുകള്‍ അദ്ദേഹം നേടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്.

2

പക്ഷെ അനൗദ്യോഗിക ടൂര്‍ണമെന്റായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ (ഐസിഎല്‍) ഭാഗമായതിന്റെ പേരില്‍ അര്‍ഷാദിന്റെ കരിയര്‍ തകരുകയായിരുന്നു. ക്രിക്കറ്റ് ബോര്‍ഡുകളുടെ അനുമതിയില്ലാതെ നടത്തിയിരുന്ന ഈ ലീഗിന്റെ ഭാഗമയാതിന്റെ പേരില്‍ അദ്ദേഹത്തു പാക് ടീമിലെ സ്ഥാനവും നഷ്ടമായി. വൈകാതെ ഐസിഎല്‍ നിര്‍ത്തലാക്കിയെങ്കിലും അര്‍ഷാദിനു പിന്നീടൊരു മടങ്ങിവരവുണ്ടായില്ല.

3

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഒരു ടാക്‌സി ഡ്രൈവറായി അര്‍ഷദ് ജോലി ചെയ്യുകയാണെന്നു സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ ലോകത്തെ അറിയിച്ചത്. താന്‍ യാത്ര ചെയ്ത ടാക്‌സിയുടെ ഡ്രൈവര്‍ മുന്‍ പാക് താരമാണെന്നു തിരിച്ചറിഞ്ഞ വ്യക്തി ഇതു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഈ സംഭവം അര്‍ഷദിന്റെ ജീവിതത്തിലും പിന്നീട് വഴിത്തിരിവായി മാറി. 2020ല്‍ പാക് വനിതാ ടീമിന്റൈ ബൗളിങ് കോച്ചായി അദ്ദേഹത്തെ പിസിബി നിയമിക്കുകയും ചെയ്തിരുന്നു.

മാത്യു സിംക്ലെയര്‍ (ന്യൂസിലാന്‍ഡ്)

മാത്യു സിംക്ലെയര്‍ (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ മുന്‍ ബാറ്ററാണ് മാത്യു സിംക്ലെയര്‍. കരിയറിലെ ആദ്യത്തെ 12 ടെസ്റ്റുകളില്‍ നിന്നും രണ്ടു ഡബിള്‍ സെഞ്ച്വറി നേടി കഴിവ് തെളിയിച്ച താരമാണ് അദ്ദേഹം. പക്ഷെ അതിനു ശേഷം സിംക്ലെയറുടെ കരിയര്‍ ഗ്രാഫ് താഴേക്കു പതിക്കുകയായിരുന്നു. 33 ടെസ്റ്റുകളില്‍ നിന്നും 32 ശരാശരിയില്‍ മൂന്നു സെഞ്ച്വറി മാത്രം നേടിയ അദ്ദേഹം വൈകാതെ ടീമിനു പുറത്താവുകയും ചെയ്തു.

7

2010ല്‍ അവസാനത്തെ അന്താരാഷ്ട്ര മല്‍സരം കളിച്ച സിംക്ലെയര്‍ 2013ല്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. വിരമിക്കലിനു ശേഷം തൊഴില്‍രഹിതനായി മാറിയതോടെ അദ്ദേഹത്തിന്റെ ജീവിതം വഴിമുട്ടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന സമയമായതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും സിംക്ലെയറിനായിരുന്നില്ല. ഈ കാരണത്താല്‍ തന്നെ വിരമിച്ച ശേഷം ഒരു ജോലി നേടാനും അദ്ദേഹത്തിനു ബുദ്ധിമുട്ട് നേരിട്ടു. നിലവില്‍ ന്യൂസിലാന്‍ഡിലെ നാപ്പിയറില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്യുകയാണ് സിംക്ലെയര്‍.

Story first published: Tuesday, March 1, 2022, 14:17 [IST]
Other articles published on Mar 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+