Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2021ലെ ഫിഫ ക്ലബ്ബ് ലോകകപ്പ് ചൈനയില്‍; മത്സരിക്കുക 24 ടീമുകള്‍

ഷാങ്ഹായ്: ക്ലബ്ബ് ലോകകപ്പിന്റെ പുതിയ ഫോര്‍മാറ്റില്‍ ചൈന ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ. 24 ടീമുകള്‍ പങ്കെടുക്കുന്ന 2021ലെ ലോകകപ്പാണ് ചൈനയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഫിഫയുടെ ഗ്ലോബല്‍ സോക്കര്‍ ബോഡി ഷാങ്ഹായില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം അംഗീകരിച്ചു. 2021 ജൂണ്‍ ജൂലൈ മാസത്തിലായിരിക്കും മത്സരങ്ങള്‍. ടീമുകളെ തെരഞ്ഞെടുക്കുന്ന രീതിയും മറ്റും അടുത്തതന്നെ തീരുമാനിക്കും.

യൂറോപ്പില്‍നിന്നും 8 ടീമുകള്‍ ക്ലബ്ബ് ലോകകപ്പിനുണ്ടാകുമെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നല്‍കുന്ന സൂചന. ലാറ്റിനമേരിക്കയില്‍ നിന്നും 6 ടീമുകളും ഓഷ്യാനയില്‍ നിന്നും ഒരു ടീമും പങ്കെടുക്കും. ആതിഥേയരായ ചൈനയില്‍ നിന്നും ഒരു ടീമിനായിരിക്കും പങ്കാളിത്തം. കൂടാതെ മറ്റു ഭൂഖണ്ഡങ്ങളില്‍നിന്നും മൂന്ന് വീതം ടീമുകളെയും ലോകകപ്പില്‍ പങ്കെടുപ്പിക്കാനാണ് പ്രാഥമിക ധാരണ.

fifaworldcupchina2021

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഫിഫ ക്ലബ്ബ് ലോകകപ്പെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു. പുതിയ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും ഇഷ്ടപ്പെടുമെന്നുറപ്പാണ്. ഇതായിരിക്കും ആദ്യത്തെ ശരിയായ ക്ലബ്ബ് ലോകകപ്പെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 7 ക്ലബ്ബകള്‍ മാത്രം പങ്കെടുക്കുന്നതാണ് ക്ലബ്ബ് ലോകകപ്പ്. ഇത് ഫുട്‌ബോള്‍ ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയിട്ടില്ല. അതേസമയം, വിപുലമായ രീതിയില്‍ ക്ലബ്ബ് ലോകകപ്പ് നടത്തുന്നതില്‍ ടീമുകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടിവന്നേക്കാം.

Story first published: Thursday, October 24, 2019, 17:25 [IST]
Other articles published on Oct 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+