2023-ലെ എ.എഫ്.സി. ഏഷ്യന്‍ കപ്പിന് ചൈന വേദിയൊരുക്കും
പാരിസ്: 2023-ലെ എ.എഫ്.സി. ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ചൈനയില്‍ നടക്കും. പാരിസില്‍ നടന്ന എ.എഫ്.സി. അസാധാരണ സമ്മേളനത്തിലാണ് ആതിഥേയരെ തിരഞ്ഞെടുത്തത്. 2016-ലാണ് വേദിക്കായി ലേലം ആരംഭിച്ചത്. ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവരായിരുന്നു വേദിക്കായി അവകാശവാദം ഉന്നയിച്ചത്. ദക്ഷിണ കൊറിയ കഴിഞ്ഞ മാസം ലേലത്തില്‍നിന്ന് പിന്‍മാറിയിരുന്നു.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന്റെ സാധ്യതകള്‍ കണ്ടെത്താന്‍ ഇത് മികച്ച അവസരമാണെന്ന് ചൈനയെയും ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷനെയും അഭിനന്ദിച്ചുകൊണ്ട് എ.എഫ്.സി. പ്രസിഡന്റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ പറഞ്ഞു.

ഏഷ്യന്‍ കപ്പിന് വേദിയാകുന്നത് ചൈനയിലെ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് സഹായകമാവുമെന്ന് ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ ആക്റ്റിങ് പ്രസിഡന്റ് ഡു ഷോകായ് പറഞ്ഞു. 2004-ലാണ് മുന്‍പ് ചൈനയില്‍ ഏഷ്യന്‍ കപ്പ് നടന്നത്. അന്ന ചൈന ഫൈനലില്‍ കടന്നിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന ഏഷ്യന്‍ കപ്പില്‍ ചൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറാനോട് 0-3ന് പരാജയപ്പെട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications