Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി ഫൈനല്‍: ചേതേശ്വര്‍ പുജാരയും വൃദ്ധിമാന്‍ സാഹയും കളിക്കും

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ദേശീയ താരങ്ങളായ ചേതേശ്വര്‍ പുജാരയും വൃദ്ധിമാന്‍ സാഹയും കളിക്കും. ബംഗാളും സൗരാഷ്ട്രയും തമ്മിലുള്ള കലാശപോരാട്ടത്തില്‍ സൗരാഷ്ട്രയ്ക്കുവേണ്ടിയാവും പുജാര ഇറങ്ങുക. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ വന്മതിലായ പുജാരയുടെ സാന്നിധ്യം സൗരാഷ്ട്രയ്ക്ക് കരുത്താകും. ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ തിളങ്ങാന്‍ പുജാരയ്ക്ക് സാധിച്ചിരുന്നില്ല. പുജാര തിരിച്ചുവരുമെന്ന വാര്‍ത്ത സൗരാഷ്ട്ര നായകന്‍ ജയദേവ് ഉനദ്ഘട്ട് സ്ഥിരീകരിച്ചു.

രവീന്ദ്ര ജഡേജ ഫൈനലില്‍ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ലെന്നും എന്നാല്‍ പുജാര ഫൈനല്‍ കളിക്കുമെന്ന് ഉനദ്ഘട്ട് വ്യക്തമാക്കി. അതേ സമയം ബംഗാളിനൊപ്പമാകും സാഹ ഇറങ്ങുക.ന്യൂസീലന്‍ഡ് പരമ്പരയില്‍ പരിചയസമ്പന്നനായ സാഹയെ തഴഞ്ഞ് റിഷഭ് പന്തിനാണ് ഇന്ത്യ അവസരം നല്‍കിയത്. 14ാം ഫൈനല്‍ കളിക്കുന്ന ബംഗാളിന് കരുത്താകും സാഹയുടെ സാന്നിധ്യം. മധ്യനിരയില്‍ വിശ്വസ്തനാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സാഹ. രണ്ട് തവണ രഞ്ജി ട്രോഫി കിരീടം ചൂടിയ ടീമാണ് ബംഗാള്‍. എന്നാല്‍ 2006-07 സീസണിന് ശേഷം ഇതുവരെ കിരീടം നേടാന്‍ ബംഗാളിന് സാധിച്ചിട്ടില്ല.

pujaraandsaha

ഇത്തവണ കിരീടം എത്തിപ്പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബംഗാള്‍ നിര. ബംഗാള്‍ നിരയിലേക്ക് മുഹമ്മദ് ഷമി എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയുടെ ഭാഗമായതിനാല്‍ ഷമി രഞ്ജി ഫൈനല്‍ കളിക്കാനുണ്ടാകില്ല. മാര്‍ച്ച് 12നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്.

Story first published: Thursday, March 5, 2020, 10:06 [IST]
Other articles published on Mar 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+