ഐപിഎല്‍: പരിക്ക് കളി തുടങ്ങി, ആദ്യ പ്രഹരം സിഎസ്‌കെയ്ക്കും കെകെആറിനും... പേസര്‍മാരുടെ ചീട്ട് കീറി

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണ്‍ ഈയാഴ്ച ആരംഭിക്കാനിരിക്കെ പരിക്ക് കളി തുടങ്ങി. രണ്ടു താരങ്ങളാണ് ടൂര്‍ണമെന്റിനു മുമ്പ് തന്നെ പരിക്കേറ്റ് പുറത്തായത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ലുന്‍ഗി എന്‍ഗിഡിയും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ താരമായ ആന്റിച്ച് നോര്‍ട്ടെയ്ക്കുമാണ് പരിക്ക് വില്ലനായത്.
ദേശീയ ടീമിനായി കളിക്കുന്നതിനിടെയേറ്റ പരിക്കാണ് രണ്ടു താരങ്ങളുടെയും ഐപിഎല്‍ മോഹങ്ങള്‍ അവസാനിപ്പിച്ചത്. ഇതോടെ എന്‍ഗിഡിയുടെയും നോര്‍ട്ടെയുടെയും പകരക്കാരായി ചെന്നൈയും കൊല്‍ക്കത്തയും ആരെ ടീമിലേക്കു കൊണ്ടു വരുമെന്നാണ് ഇനി അറിയാനുള്ളത്.

സിഎസ്‌കെയുടെ തുറുപ്പുചീട്ട്
നിലവിലെ ജേതാക്കളായ സിഎസ്‌കെയുടെ ഈ സീസണിലെ ബൗളിങ് തുറുപ്പുചീട്ടാവുമെന്ന് വിലയിരുത്തപ്പെട്ട താരമായിരുന്നു എന്‍ഗിഡി. കഴിഞ്ഞ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ പേസര്‍ 11 വിക്കറ്റുകളെടുത്തിരുന്നു. 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം.
കഴിഞ്ഞ സീസണിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇത്തവണയും എന്‍ഗിഡിയെ സിഎസ്‌കെ നിലനിര്‍ത്തിയത്. ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡിനെ ഒഴിവാക്കിയാണ് എന്‍ഗിഡിയെ നിലനിര്‍ത്താന്‍ സിഎസ്‌കെ തീരുമാനിച്ചത്.

പരിക്കേറ്റത് ഏകദിനത്തിനിടെ
ശ്രീലങ്കയ്‌ക്കെതിരേ നടന്ന അഞ്ചാം ഏകദിന മല്‍സരത്തിനിടെയാണ് എന്‍ഗിഡിക്കു പരിക്കേല്‍ക്കുന്നത്. ഇതേ തുടര്‍ന്നു ലങ്കയ്‌ക്കെതിരേയുള്ള ടി20 മല്‍സരത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. പരിശോധനയില്‍ പരിക്ക് ഗൗരവമുള്ളതാണെന്നു വ്യക്തമായതോടെയാണ് എന്‍ഗിഡി ഐപിഎല്ലില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്.
എന്‍ഗിഡിയുടെ പിന്‍മാറ്റത്തോടെ സിഎസ്‌കെ ടീമിലെ ഏക വിദേശ ബൗളര്‍ ഡേവിഡ് വില്ലിയായി മാറി. എന്‍ഗിഡിക്കു പകരം മറ്റൊരു വിദേശ താരത്തെ തന്നെയായിരിക്കും സിഎസ്‌കെ നോട്ടമിടുകയെന്നുറപ്പാണ്.

നോര്‍ട്ടെയുടെ കന്നി സീസണ്‍
25കാരനായ നോര്‍ട്ടെയുടെയും കന്നി ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. ശ്രീലങ്കയ്‌ക്കെതിരേ അടുത്തിടെ നടന്ന ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയപ്പോള്‍ താരം ടീമിലുണ്ടായിരുന്നു. നോര്‍ട്ടെ ഈ പരമ്പരയിലൂടെയാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്.
ഈ പരമ്പരയില്‍ കളിക്കുന്നതിനിടെയാണ് നോര്‍ട്ടെയുടെ തോളെല്ലിനു പരിക്കേല്‍ക്കുന്നത്. ആറാഴ്ചയെങ്കിലും താരത്തിനു കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications