വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെല്‍സിയുടെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഇനി താരങ്ങളുമായി സംസാരിക്കാം

ലണ്ടന്‍: ലോക ഫുട്‌ബോളിലെ മുന്‍നിര പ്രൊഫഷണല്‍ ക്ലബ്ബുകളിലൊന്നായ ഇംഗ്ലീഷ് ടീം ചെല്‍സി ആരാധകരുമായി നേരിട്ട് ഇടപഴകാന്‍ പുതിയ ടിവി ഷോയ്ക്ക് തുടക്കം കുറിച്ചു. ബോളിവുഡ് താരവും ചെല്‍സിയുടെ അംബാസഡറുമായ അര്‍ജുന്‍ കപൂര്‍ നയിക്കുന്ന ടോക്ക് ഷോയില്‍ ഇന്ത്യയിലെ ആരാധകരെയാണ് ലക്ഷ്യമിടുന്നത്. അര്‍ജുന്‍ കപൂറിനൊപ്പം അനുഷ്‌ക ശര്‍മയും ടോക് ഷോയില്‍ എത്തുന്നുണ്ട്.

മാസത്തിലൊരിക്കല്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോ 'ഔട്ട് ഓഫ് ദ ബ്ലൂ' എന്ന പേരിലായിരിക്കുമെന്നും ചെല്‍സി അറിയിച്ചു. താരങ്ങളുമായി അഭിമുഖം ചെയ്യുന്നതിനോടൊപ്പം ഒപ്പം ഇന്ത്യയിലെ ആരാധകരുമായി വീഡിയോയില്‍ സംസാരിക്കാനുള്ള അവസരവും ഷോയിലൂടെ ലഭിക്കും. ഇന്ത്യയില്‍ വന്‍ ആരാധകരുള്ള ചെല്‍സി ആരാധകരുമായി നേരിട്ട് ഇടപഴകുന്നതിനാണ് പുതിയ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

arjunkapoor-chelsea

<strong>മെസ്സി തന്നോട് വായടക്കാന്‍ പറഞ്ഞു; ബ്രസീല്‍ കോച്ച് ടിറ്റെയുടെ വെളിപ്പെടുത്തല്‍</strong>മെസ്സി തന്നോട് വായടക്കാന്‍ പറഞ്ഞു; ബ്രസീല്‍ കോച്ച് ടിറ്റെയുടെ വെളിപ്പെടുത്തല്‍

ഇതാദ്യമായാണ് ഒരു ഗ്ലോബല്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഒരു സെലിബ്രിറ്റിയെ വെച്ച് ആരാധകരുമായി സംസാരിക്കാനുള്ള അവസരമൊരുക്കുന്നത്. കളിയെക്കുറിച്ചുള്ള മാസാവലോകനം ഉള്‍പ്പെടെ പരിപാടിയില്‍ വിവിധ ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. പരിപാടിക്കിടെ പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡിനേയും പങ്കെടുപ്പിക്കും. കൂടുതല്‍ കളിക്കാരുമായി സംസാരിക്കാനും ചെല്‍സിയുടെ കളിയുമായി അടുത്തറിയാനും ആരാധകര്‍ക്ക് പരിപാടിവഴി സാധിക്കും. പൂണെയില്‍നിന്നുള്ള 85-കാരിയായ കുസും കനേരിയ എന്ന ആരാധികയാണ് ആദ്യ എപ്പിസോഡില്‍ എത്തുന്നത്.

Story first published: Saturday, November 16, 2019, 12:09 [IST]
Other articles published on Nov 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X