Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളിന് നാണക്കേടാകുന്ന വംശീയത; റൂഡിഗര്‍ അവസാന ഇര, ടോട്ടനം അന്വേഷണം പ്രഖ്യാപിച്ചു

ലണ്ടന്‍: ഫുട്‌ബോള്‍ ഗാലറികളിലെ വംശീയാധിക്ഷേപങ്ങളുടെ വേരുകള്‍ ഇനിയും തുടരുന്നു. കാലം ഇത്ര പുരോഗമിച്ചിട്ടിട്ടും നിറത്തിന്റെ പേരില്‍ അപഹാസ്യനായിപ്പെടേണ്ടി വരുന്ന കളിക്കാരന്റെ അവസ്ഥ ദയനീയമാണ്. ലോകമെങ്ങും പ്രതിക്ഷേധം ഉയരുമ്പോഴും ക്ലബ്ബ് ഫുട്‌ബോള്‍ ലീഗുകളെല്ലാം വംശീയവെറിക്കെതിരേ ശക്തമായ നിലപാടെടുക്കുമ്പോഴും ഗാലറികളില്‍ നിന്ന് വംശീയവിദ്വേഷത്തിന്റെ ശബ്ദമുയരുന്നു. ചെല്‍സിയുടെ അന്റോണിയോ റൂഡിഗറാണ് വംശീയ വെറിയുടെ ഒടുവിലത്തെ ഇര. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനെതിരായ മത്സരത്തിനിടെയാണ് റൂഡിഗറിനെതിരേ വംശീയ വിദ്വേഷം നിറഞ്ഞ കുരങ്ങുവിളി ഉയര്‍ന്നത്. സംഭവം വലിയ വിവാദമായതോടെ ടോട്ടനം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ടോട്ടനത്തിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ 60ാം മിനുട്ടിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ടോട്ടനത്തിന്റെ സണ്‍ഹ്യൂങ് മിന്നിന്റെ മുന്നേറ്റം റൂഡിഗര്‍ പ്രതിരോധിച്ചു.നിലത്തുവീണ മിന്‍ അവിടെക്കിടന്ന് തന്നെ റൂഡിഗറിനെ ചവിട്ടി.വാര്‍ പരിശോധനയില്‍ മനപ്പൂര്‍വമായ ഫൗളാണെന്ന് വ്യക്തമായതോടെ മിന്നിന് ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കി. ഇതിന് ശേഷമാണ് ഗാലറിയില്‍ നിന്ന് റൂഡിഗറിനെതിരേ കുരങ്ങുവിളി ഉയര്‍ന്നത്. ഗാലറിയില്‍ വംശീയവിദ്വേഷം ഉയര്‍ന്നതോടെ ചെല്‍സി നായകന്‍ റഫറിയോട് പരാതിപ്പെടുകയും മത്സരം നിര്‍ത്തിവെച്ച് കാണികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മത്സരം ശേഷം വംശീയവെറിക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി ചെല്‍സി കോച്ച് ലംപാര്‍ഡും ടോട്ടനം കോച്ച് മൗറീഞ്ഞോയും രംഗത്തെത്തി.

antonio rudiger

ഫുട്‌ബോളിന് അപമാനമാണിതെന്നാണ് മൗറീഞ്ഞോ പ്രതികരിച്ചത്. ഇതിന് പിന്നാലെ പല പ്രമുഖ പരിശീലകരും വംശീയവെറിക്കെതിരേ പ്രതികരിച്ച് രംഗത്തെത്തി. തങ്ങളുടെ ഒരു താരത്തിനെതിരേ ഇനി വംശീയ വിദ്വേഷം ഉണ്ടായാല്‍ ടീമിനെ പിന്‍വലിക്കുമെന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗാര്‍ഡിയോള പ്രതികരിച്ചത്. കഴിഞ്ഞിടെ സിറ്റി താരം റഹിം സ്റ്റെര്‍ലിങ്ങിന് വംശീയ വിദ്വേഷം നേരിടേണ്ടി വന്നിരുന്നു.

ബലോട്ടലി, റോമലു ലുക്കാക്കു, ക്രിസ് സ്മാളിങ്, വെറിക്, കൗലിബാലി, ഇങ്ങനെ നീളുന്നു ഈ അടുത്ത കാലത്ത് വംശീയ വെറിക്കിരയായവരുടെ പേരുകള്‍. ഇത്തരം വിദ്വേഷങ്ങളെ തടയാന്‍ ശക്തമായ നിയമം വരണമെന്ന അഭിപ്രായം ഭൂരിപക്ഷം പേരും ഉയര്‍ത്തുമ്പോഴും പരിഹാരമില്ലാതെ വംശീയ, വര്‍ണ വിദ്വേഷം ഗാലറികളെ അടിക്കിവാഴുകയാണ്.

Story first published: Tuesday, December 24, 2019, 17:04 [IST]
Other articles published on Dec 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+