പരിശീലകനെ അനുസരിക്കാത്ത ചെല്‍സി ഗോള്‍കീപ്പര്‍ക്ക് കോടികളുടെ പിഴ
ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ വിവാദനായകനായ ചെല്‍സി ഗോള്‍കീപ്പര്‍ കെപ്പ അരിസബലാഗയ്ക്ക് കോടികളുടെ പിഴ. ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സബ്സ്റ്റിറ്റിയൂട്ടിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി. പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ വില്ലി കാബെല്ലറോയെ ഷൂട്ടൗട്ടിനായി നിയോഗിക്കാനായിരുന്നു പരിശീലകന്‍ മൗറീസിയോ സാറിയുടെ ശ്രമം. എന്നാല്‍ കെപ്പ പുറത്തേക്ക് പോകാന്‍ തയ്യാറായില്ല.
ഷൂട്ടൗട്ടില്‍ ചെല്‍സി 3-4 എന്ന സ്‌കോറിന് തോറ്റിരുന്നു. സിറ്റിയുടെ ഒരു ഷോട്ട് കെപ്പ തടുത്തിട്ടെങ്കിലും രണ്ട് ചെല്‍സി താരങ്ങളുടെ ഷോട്ടുകള്‍ പാഴായതാണ് തോല്‍വിക്കിടയാക്കിയത്. കെപ്പയുമായുള്ള ആശയവിനിമയത്തില്‍ വന്ന തെറ്റിദ്ധാരണയാണ് വിവാദത്തിനിടയാക്കിയതെന്ന് സാറി പറഞ്ഞിരുന്നു. കെപ്പയ്ക്ക് പരിക്കുണ്ടെന്ന ധാരണയിലായിരുന്നു പകരക്കാരനെ ഇറക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ കെപ്പ പിന്നീട് പരിശീലകനോടും സഹകളിക്കാരോടും ആരാധകരോടും ക്ഷമ ചോദിച്ചു. ഇതിന് പിന്നാലെയാണ് ക്ലബ്ബ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. ഒരാഴ്ചത്തെ വേതനം കെപ്പ പിഴയായി അടക്കേണ്ടിവരും. സംഭവത്തിലെ വിവാദം ഇതോടെ അവസാനിപ്പിക്കണമെന്നും എല്ലാ കളിക്കാരും ഇനി അടുത്ത മത്സരത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും സാറി പറഞ്ഞു. ബുധനാഴ്ച ടോട്ടനത്തിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ അടുത്ത മത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications