മുംബൈ: അവിസ്മരണീയ ഗോളുകളിലൂടെ ലോകം മുഴുവനുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്കു പ്രിയങ്കരനായ ചെല്‍സിയുടെ മുന്‍ ഇതിഹാസ സ്ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ ഇന്ത്യയിലേക്കു വരുന്നു. നവംബര്‍ 23നാണ് അദ്ദേഹം ദില്ലിയിലെത്തുക. ജപ്പാനീസ് ടയര്‍ നിര്‍മാതാക്കളായ യോക്കോഹാമയാണ് ദ്രോഗ്ബയെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നത്. ആരാധകര്‍ക്കു വേണ്ടി യോക്കോഹാമ സംഘടിപ്പിച്ച ചടങ്ങിലായിരിക്കും മുന്‍ സൂപ്പര്‍ താരം പ്രത്യക്ഷപ്പെടുക. ചെല്‍സിയുടെ ഒഫീഷ്യല്‍ സ്പോണ്‍സര്‍മാര്‍ കൂടിയാണ് യോക്കോഹാമ.
ഗുഡ്ഗാവിലെ ആംബിയന്‍സ് ഹാളില്‍ വച്ച് ആരാധകര്‍ക്കു ദ്രോഗബയെ നേരിട്ടു കാണാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കും. 2004-12, 2014-15 എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി നിരവധി സീസണുകളില്‍ ചെല്‍സിക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ദ്രോഗ്ബ. ക്ലബ്ബിനൊപ്പം 12 പ്രധാന കിരീടവിജയങ്ങളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. ചെല്‍സിക്കു വേണ്ടി നൂറിലേറെ ഗോളുകളും ദ്രോഗ്ബ നേടിയിട്ടുണ്ട്.
ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ഹിറ്റ്'വുമണ്‍', കുറിച്ചത് പുതിയ റെക്കോര്‍ഡ്... കോലിക്കൊപ്പം ജെമീമ റോഡ്രിഗസ്
അന്ന് ഇന്ത്യന്‍ ജഴ്സിയില്‍, ഇന്ന് ടിവിക്കു മുന്നില്‍!! ലോകകപ്പ് നഷ്ടമായേക്കാവുന്ന മിന്നും താരങ്ങള്‍
ചെല്‍സിയുടെ പാര്‍ട്ണര്‍മാരായ യോക്കോഹാമയുടെ സഹായത്തോടെ ഇന്ത്യയിലേക്കു വരാന്‍ പോവുന്നതിനെ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് ഐവറികോസ്റ്റിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ദ്രോഗ്ബ പറഞ്ഞു. ദില്ലിയിലെ ചെല്‍സിയുടെ ഒട്ടേറെ ആരാധകരെ നേരിട്ടു കാണാമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.