For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഴ്‌സണലിലേക്ക് പോയ ഗോള്‍ കീപ്പര്‍ പീറ്റര്‍ ചെക്ക് ചെല്‍സിയില്‍ തിരിച്ചെത്തി

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബ് ചെല്‍സിയുടെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന പീറ്റര്‍ ചെക്ക് ക്ലബ്ബില്‍ തിരിച്ചെത്തി. 2015ല്‍ ആഴ്‌സണലിലേക്ക് പോയ ചെക്ക് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്നും ഇത്തവണ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സാങ്കേതിക ഉപദേഷ്ടാവായിട്ടാണ് വിഖ്യാത ഗോള്‍ കീപ്പറുടെ ചെല്‍സിയിലേക്കുള്ള മടങ്ങിവരവ്.

ചെക്കിനെ ടെക്‌നിക്കല്‍ ആന്‍ഡ് പെര്‍ഫോര്‍മന്‍സ് ഉപദേഷ്ടാവായി നിയമിച്ചതായി ക്ലബ്ബ് അറിയിച്ചു. പതിനൊന്ന് വര്‍ഷം ടീമിനായി കളിച്ച ചെക്ക് ക്ലബ്ബിന്റെ സുവര്‍ണകാലഘട്ടത്തിലെ സൂപ്പര്‍താരമായിരുന്നു. പ്രീമിയര്‍ ലീഗും, ചാമ്പ്യന്‍സ് ലീഗും, എഫ്എ കപ്പും ഉള്‍പ്പെടെ 13 പ്രധാന കിരീടവിജയങ്ങളില്‍ താരം നിര്‍ണായക പങ്കുവഹിച്ചു. പിന്നീട് ആഴ്‌സണലിലേക്ക് കൂടുമാറുകയായിരുന്നു.

petrcech

മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കെ തന്നെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ചെല്‍സിയില്‍ വീണ്ടും തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷിക്കുന്നതായി ചെക്ക് പറഞ്ഞു. ക്ലബ്ബിന്റെ വിജയക്കുതിപ്പിന് തന്നാലാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കും. പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണ്. തന്റെ ഫുട്‌ബോള്‍ അറിവുകള്‍ പുതിയ ജോലിയില്‍ ഏറെ സഹായകരമാകുമെന്നും ചെക്ക് റിപ്പബ്ലിക് താരമായിരുന്ന പീറ്റര്‍ ചെക്ക് പറഞ്ഞു. ചെല്‍സിയില്‍ ചെക്കിന്റെ മുന്‍ സഹതാരമായിരുന്ന ഫ്രാങ്ക് ലംപാര്‍ഡ് പരിശീലകനായി എത്തിയേക്കുമെന്ന അഭ്യൂഹമുണ്ട്. ഇപ്പോഴത്തെ പരിശീലകന്‍ മൗറീസിയോ സാറി യുവന്റസുമായി കരാറിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

Story first published: Friday, June 21, 2019, 17:44 [IST]
Other articles published on Jun 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+