വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫുട്‌ബോളില്‍ പുതിയ നിയമങ്ങള്‍ വരുന്നു; ഇനി പകരക്കാരെ ഇറക്കി സമയം കൂട്ടാന്‍ കഴിയില്ല

ലണ്ടന്‍: ഫുട്‌ബോളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ക്ക് ഫുട്‌ബോളിന്റെ രാജ്യാന്തര നിയമപരിഷ്‌കരണ സമിതിയായ 'ഇഫാബ്' അംഗീകാരം നല്‍കി. വരുന്ന ജൂണ്‍ ഒന്നുമുതല്‍ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമപ്രകാരം പകരക്കാരെ ഇറക്കി സമയംകൂട്ടാന്‍ ഒരു ടീമിന് സാധ്യമല്ല. മോശമായി പെരുമാറുന്ന സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്ക് മഞ്ഞ ചുവപ്പു കാര്‍ഡുകള്‍ ആവശ്യംപോലെ ഉയര്‍ത്താമെന്നതാണു മറ്റൊരു നിയമം.

ടി20യില്‍ വിന്‍ഡീസിന്റെ റണ്‍ മെഷീന്‍ ഇനി ഗെയ്ല്‍, യൂനിവേഴ്‌സല്‍ ബോസ് മറികടന്നത് ഈ താരത്തെ...ടി20യില്‍ വിന്‍ഡീസിന്റെ റണ്‍ മെഷീന്‍ ഇനി ഗെയ്ല്‍, യൂനിവേഴ്‌സല്‍ ബോസ് മറികടന്നത് ഈ താരത്തെ...

ഇഫാബിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനത്തിന് അംഗീകാരമായത്. സ്‌കോട്ടിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്, ഫിഫ ഔദ്യോഗിക അംഗങ്ങള്‍, ഇംഗ്ലണ്ട്, വെയ്ല്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് അസോസിയേഷനുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ തന്നെ തീരുമാനിച്ചിരുന്ന നിയമങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി.

football

കളി ജയിക്കാനിരിക്കെ മത്സരത്തിനൊടുവില്‍ പകരക്കാരെ ഇറക്കി സമയം കൂട്ടുന്ന പരിപാടി ഇനി നടക്കില്ല. പകരക്കാരെ ഇറക്കുമ്പോള്‍ മൈതാനത്തുള്ള കളിക്കാരന്‍ ഏത് വരയ്ക്കരികിലാണോ ഉള്ളത് അവിടെനിന്നും പുറത്തുപോകണമെന്നാണ് പുതിയ നിയമം. നേരത്തെ മധ്യവരയ്ക്കടുത്ത് പകരമായി ഇറങ്ങേണ്ട കളിക്കാരന്‍ കാത്തുനില്‍ക്കുകയാണ് പതിവ്.

ഇനിമുതല്‍ ഫ്രീകിക്ക് എടുക്കുമ്പോള്‍ കിക്ക് എടുക്കുന്ന ടീമിലെ കളിക്കാര്‍ക്ക് പ്രതിരോധമതിലിനൊപ്പം നില്‍ക്കാനാകില്ല. അതുപോലെ റഫറിയുടെ കാലില്‍ തട്ടിയ പന്തില്‍ ഡ്രോപ് ബോള്‍ നല്‍കാവുന്നതാണ്. പെനാല്‍റ്റി കിക്കെടുക്കുമ്പോള്‍ ഗോള്‍കീപ്പറുടെ ഒരു കാല്‍ ഗോള്‍ലൈനില്‍ ടച്ച് ചെയ്യണം. ഗോള്‍കിക്ക് അഥവാ ഫ്രീകിക്ക് ആയിട്ടുള്ള പന്ത് പെനല്‍റ്റി ഏരിയ കടക്കും മുന്‍പേ മറ്റൊരാള്‍ ഏറ്റെടുത്ത് കളി തുടരാം എന്നതാണ് മറ്റൊരു നിയമം.

Story first published: Wednesday, March 6, 2019, 17:26 [IST]
Other articles published on Mar 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X