Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്യന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; ലിവര്‍പൂളും ബാഴ്‌സയും ഇന്ന് കളിക്കിറങ്ങും

UEFA Champions League Group Stage Will Begin Today | Oneindia Malayalam

മിലാന്‍: ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്താന്‍ യൂറോപ്പിലെ ഫുട്ബോള്‍ മാമാങ്കമായ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന് ചൊവ്വാഴ്ച തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും മുന്‍ ചാമ്പ്യന്മാരായ ബാഴ്‌സലോണയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആദ്യദിനംതന്നെ കളത്തിലിറങ്ങുന്നുണ്ട്. ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ട്, ചെല്‍സി, ഇന്റര്‍മിലാന്‍, നാപ്പോളി, വലന്‍സിയ ടീമുകളും ആദ്യ മത്സരത്തിനിറങ്ങുന്നു.

ഇന്ത്യന്‍ സമയം രാത്രി 10.30നും രാത്രി 12.30നുമായാണ് ഗ്രൂപ്പ് മത്സരങ്ങള്‍. കിരീടം നിലനിര്‍ത്താനെത്തുന്ന ലിവര്‍പൂളിന് ഇക്കുറിയും ഗ്രൂപ്പില്‍ കടുപ്പക്കാരില്ല. ഇറ്റാലിയന്‍ ടീം നാപ്പോളിയുമായാണ് ആദ്യ മത്സരം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ അഞ്ചിലും ജയിച്ചാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ ടീം എത്തുന്നത്. ഇരുടീമുകളും നേരത്തെ നാലുതവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടുതവണയും ജയം ലിവര്‍പൂളിനൊപ്പമായിരുന്നു. ഒരു കളി നാപ്പോളി ജയിച്ചപ്പോള്‍ മറ്റൊന്ന് സമനിലയിലായി. നാപ്പോളിയുടെ മൈതാനത്താണ് കളി.

uefachampionsleague

യൂറോപ്പ ലീഗ് ജേതാക്കളായി എത്തുന്ന ചെല്‍സിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. വന്‍കിട താരങ്ങളില്ലാതെ ഇക്കുറി യുവടീമുമായി എത്തുന്ന മുന്‍ താരം ഫ്രാങ്ക് ലാംപാര്‍ഡിന് പരീക്ഷണ ദിനങ്ങളാണ് വരാനിരിക്കുന്നത്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വലന്‍സിയയെയാണ് ടീം നേരിടുക. കഴിഞ്ഞ സീസണില്‍ വിസ്മയമായ അയാക്സ് ഫ്രഞ്ച് ടീമായ ലില്ലെയെയും ബെന്‍ഫിക്ക ജര്‍മന്‍ ടീമായ ആര്‍ ബി ലെയ്പ്സിഗിനെയും നേരിടും.

കരുത്തരുടെ പടയുമായെത്തുന്ന ബാഴ്‌സലോണയുടെ എതിരാളികള്‍ ബൊറൂസ്സിയ ഡോട്ട്മുണ്ട് ആണ്. ബൊറൂസ്സിയയുടെ മൈതാനത്താണ് പോരാട്ടം. പരിക്കില്‍നിന്നും മോചിതനായ സൂപ്പര്‍താരം ലയണല്‍ മെസ്സി കളിക്കിറങ്ങിയേക്കും. ലൂയി സുവാരസ്, അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരും ബാഴ്‌സ നിരയിലുണ്ടാകും. മറ്റു മത്സരങ്ങളില്‍ ഇന്റര്‍ മിലാന്‍ സ്ലാവിയ പ്രാഗിനെയും ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ സെനിത്തിനേയും നേരിടും.

Story first published: Tuesday, September 17, 2019, 12:10 [IST]
Other articles published on Sep 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+