Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ സ്‌പെയ്‌നിലും; ബാഴ്‌സലോണ നാപ്പോളി മത്സരം ആരാധകരില്ലാത്ത സ്‌റ്റേഡിയത്തില്‍

ബാഴ്‌സലോണ: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ബാഴ്‌സലോണയും നാപ്പോളിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് മത്സരം ആരാധകരൊഴിഞ്ഞ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം. മാര്‍ച്ച് 18ന് ബാഴ്‌സലോണയുടെ മൈതാനമായ നൗ കാമ്പിലാണ് മത്സരം നടക്കേണ്ടത്. എന്നാല്‍, സ്‌പെയ്‌നില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ ആരാധകരെ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം.

നേരത്തെ നാപ്പോളിയുടെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. രണ്ടാം പാദ മത്സരം ബാഴ്‌സലോണയുടെ മൈതാനത്താണെന്നതിനാല്‍ ടീമിന് മേല്‍ക്കൈ ലഭിക്കേണ്ടതാണ്. എന്നാല്‍, ആരാധകരുടെ പിന്തുണയില്ലാതെ മത്സരിക്കുന്നത് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ട്. നാപ്പോളിയെ ഗോളിടിക്കാന്‍ വിടാതിരുന്നാല്‍ ബാഴ്‌സലോണയ്ക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.

championsleaguecoronastadium

ചാമ്പ്യന്‍സ് ലീഗിലെ പല മത്സരങ്ങളും ആരാധകര്‍ക്ക് പ്രവേശനമില്ലാതെ നടത്താനാണ് യുവേഫയുടെ തീരുമാനം. പിഎസ്ജിയും ബൊറൂസിയ ഡോട്ട്മുണ്ടും തമ്മിലുള്ള മത്സരവും വലെന്‍സിയയും അറ്റ്‌ലാന്റയും തമ്മിലുള്ള മത്സരവും അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് നടക്കുക. കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യൂറോപ്പിലെങ്ങും കനത്ത സുരക്ഷയാണ് തുടരുന്നത്. അതുകൊണ്ടുതന്നെ ആരാധകരെ പ്രവേശിപ്പിക്കുന്നത് റിക്‌സാണെന്ന് ക്ലബ്ബ് മാനേജ്‌മെന്റും വ്യക്തമാക്കുന്നു.

ആരാധകര്‍ ഒത്തുകൂടുന്നത് ഒഴിവാക്കാനായി കായിക മേഖലയിലെ എല്ലാ മത്സരങ്ങളും, പരിപാടികളും ഏപ്രില്‍ 3വരെ നിര്‍ത്തിവെക്കാന്‍ ഇറ്റലിയും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഇറ്റലിയില്‍ നടക്കേണ്ടുന്ന ഫുട്‌ബോള്‍, ഒളിമ്പിക്‌സ് യോഗ്യത, പരിശീലന മത്സരങ്ങളെല്ലാം അനിശ്ചതമായി നീളുമെന്ന് ഉറപ്പായി. ഇറ്റലിയില്‍ ഏതാണ്ട് 9000 ത്തില്‍ അധികം പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 450 ല്‍ അധികം മരണങ്ങളും ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ലോക മഹായുദ്ധ കാലത്തുപോലും സീരി എ മത്സരങ്ങള്‍ റദ്ദാക്കിയിട്ടില്ല. അതിനേക്കാള്‍ കടുത്ത അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ സൂചിപ്പിക്കുന്നു.

Story first published: Monday, March 16, 2020, 15:59 [IST]
Other articles published on Mar 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+