ക്രിക്കറ്റ് സംഘടനയില്‍ നടക്കുന്നതെല്ലാം ഇനി പുറത്താകും; ബിസിസിഐ വിവരാവകാശത്തിന്റെ പരിധിയില്‍
ദില്ലി: ലോകത്തെ മുന്‍നിരയിലുള്ള സ്‌പോര്‍ട്‌സ് സംഘടനകളിലൊന്നായ ബിസിസിഐ(ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) വിവരാവകാശ നിയമത്തിനു കീഴിലുള്ളതാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പ്രഖ്യാപിച്ചു. ഇനിമുതല്‍ വിവാരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 15 ദിവസത്തിനുള്ളില്‍ ബി.സി.സി.ഐ പ്രാപ്തമാകണമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലു പുറത്തിറക്കിയ ഉത്തരവിലുണ്ട്.
ചാംപ്യന്‍സ് ലീഗ്: കുതിപ്പ് തുടരാന്‍ റയല്‍, ബയേണ്‍, യുവന്റസ്, മാഞ്ചസ്റ്റര്‍...
ക്രിക്കറ്റ് ബോര്‍ഡ് മറ്റ് കായിക സംഘടനകള്‍ പോലെ പൊതുസ്ഥാപനമാണെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ബി.സി.സി.ഐയ്ക്ക് നേരിട്ട് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നേരിട്ട് ധനസഹായം ലഭിക്കുന്നില്ലെങ്കിലും സംഘടനയുടെ ഇവന്റുകള്‍ക്ക് ലഭിക്കുന്ന നികുതിയിളവുകള്‍, സംസ്ഥാന അസോസിയേഷനുകള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന സൗജന്യ ഭൂമി തുടങ്ങിയവ കണക്കിലെടുക്കുത്താണ് പൊതുസ്ഥാപനമാണെന്ന് വിലയിരുത്തിയത്.

സുപീം കോടതി വിധികള്‍, ഇന്ത്യന്‍ നിയമ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്, യുവജന ക്ഷേമ കായിക മന്ത്രാലയത്തിന്റെ സബ്മിഷനുകള്‍ എല്ലാം പരിശോധിച്ച് സെക്ഷന്‍ നാല് 1 ബി പ്രകാരം ബി.സി.സി.ഐ വിവരാവകാശ നിയമത്തിന്റെ കീഴില്‍ വരുമെന്നും കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. നേരത്തെ ബി.സി.സി.ഐ താരങ്ങള്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി വിവരാവകാശ നിയമപ്രകാരം സുഭാഷ് അഗവര്‍വാള്‍ എന്നയാള്‍ കായിക മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെയാണ് ബിസിസിഐ ആര്‍ടിഐയ്ക്ക് കീഴില്‍ അല്ലെന്നത് വ്യക്തമാകുന്നത്.
ഇനിമുതല്‍ കളിക്കാരുടെ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ബിസിസിഐ രഹസ്യമാക്കിവെക്കാറുള്ള പല കാര്യങ്ങളും വിവരാവകാശ നിയമപ്രകാരം പുറത്തുവരും. അതേസമയം, കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആലോചിച്ചുവരികയാണെന്നും ബിസിസിഐ വക്താവ് അറിയിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications