For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചാംപ്യന്‍സ് ലീഗ്: കുതിപ്പ് തുടരാന്‍ റയല്‍, ബയേണ്‍, യുവന്റസ്, മാഞ്ചസ്റ്റര്‍... അക്കൗണ്ട് തുറക്കാനുറച്ച് സിറ്റി

ലണ്ടന്‍/മ്യൂണിക്ക്/മോസ്‌കോ/റോം: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്ഘട്ട രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അരങ്ങേറും.

ഗ്രൂപ്പ് ഇയില്‍ മുന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് അയാക്‌സിനെയും ബെന്‍ഫിക്ക എഇകെയെയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഹൊഫെന്‍ഹെയിമിനെയും ലിയോണ്‍ ശക്തര്‍ ഡൊണെസ്‌കിനെയും ഗ്രൂപ്പ് ജിയില്‍ നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് സിഎസ്‌കെഎ മോസ്‌കോയെയും റോമ പ്ലസനെയും ഗ്രൂപ്പ് എച്ചില്‍ മുന്‍ കിരീട വിജയികളായ യുവന്റസ് യങ് ബോയ്‌സിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വലന്‍സിയയെയും നേരിടും.

ബയേണ്‍ vs അയാക്‌സ്

ബയേണ്‍ vs അയാക്‌സ്

തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ബയേണും അയാക്‌സും മുഖാമുഖം പോരടിക്കുന്നത്. നേരത്തെ, ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ബയേണ്‍ 2-0ന് ബെന്‍ഫിക്കയെയും അയാക്‌സ് 3-0ന് എഇകെ ഏതന്‍സിനെയും തോല്‍പ്പിച്ചിരുന്നു.

ജര്‍മന്‍ ലീഗ് ചാംപ്യന്‍മാരായ ബയേണ്‍ സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ഡച്ച് ക്ലബ്ബായ അയാക്‌സുമായി പോരടിക്കുക.

മാഞ്ചസ്റ്റര്‍ സിറ്റി vs ഹൊഫെന്‍ഹെയിം

മാഞ്ചസ്റ്റര്‍ സിറ്റി vs ഹൊഫെന്‍ഹെയിം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുന്ന നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ അടിതെറ്റിയിരുന്നു. ഗ്രൂപ്പ് എഫിലെ ആദ്യ മല്‍സരത്തില്‍ ലിയോണിനോട് 2-1ന് സിറ്റി തോല്‍വി വഴങ്ങുകയായിരുന്നു.

അതുകൊണ്ട് തന്നെ ചാംപ്യന്‍സ് ലീഗ് സീസണില്‍ അക്കൗണ്ട് തുറക്കാനുറച്ചാണ് സിറ്റി ജര്‍മന്‍ ക്ലബ്ബായ ഹൊഫെന്‍ഹെയിമിനെ എതിരിടുന്നത്. ശക്തര്‍ ഡൊണെസ്‌കിനോട് 2-2ന് സമനില വഴങ്ങിയതിനു ശേഷമാണ് ഹൊഫെന്‍ഹെയിം സിറ്റിയെ എതിരിടാനൊരുങ്ങുന്നത്. ഹൊഫെന്‍ഹെയിമിന്റെ തട്ടകത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10.25നാണ് മല്‍സരം.

റയല്‍ മാഡ്രിഡ് vs സിഎസ്‌കെഎ

റയല്‍ മാഡ്രിഡ് vs സിഎസ്‌കെഎ

ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് സ്പാനിഷ് അതികായന്‍മാരായ റയല്‍ മാഡ്രിഡ് റഷ്യയില്‍ നിന്നുള്ള സിഎസ്‌കെഎ മോസ്‌കോയെ എതിരിടുന്നത്. സിഎസ്‌കെഎയുടെ തട്ടകമായ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം. പരിക്കുമൂലം ഗരെത് ബേല്‍, ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, മാര്‍സെലോ തുടങ്ങിയ പ്രമുഖ താരങ്ങളില്ലാതെയാണ് റയല്‍ സിഎസ്‌കെഎയെ നേരിടാനൊരുങ്ങുന്നത്.

ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ റയല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റോമയെ തകര്‍ത്തിരുന്നു. എന്നാല്‍, വിക്ടോറിയ പ്ലസനെതിരേ 2-2ന് സമനില വഴങ്ങിയതിനു ശേഷമാണ് സിഎസ്‌കെഎ സ്വന്തം തട്ടകത്തിലേക്ക് റയലിനെ വരവേല്‍ക്കുന്നത്.

യുവന്റസ് vs യങ് ബോയ്‌സ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് vs വലന്‍സിയ

യുവന്റസ് vs യങ് ബോയ്‌സ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് vs വലന്‍സിയ

ഗ്രൂപ്പ് എച്ചില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡും യുവന്റസും കളത്തിലിറങ്ങുന്നത്. ഗ്രുപ്പിലെ ആദ്യ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ 3-0ന് യങ് ബോയ്‌സിനെയും യുവന്റസ് 2-0ന് വലന്‍സിയയെയും തോല്‍പ്പിച്ചിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിതടയുന്ന മാഞ്ചസ്റ്ററിന് ചാംപ്യന്‍സ് ലീഗ് മല്‍സരഫലങ്ങളും നിര്‍ണായകമാണ്. മാഞ്ചസ്റ്റര്‍ കോച്ച് ജോസ് മൊറീഞ്ഞോയുടെ ഭാവി കൂടി തീരുമാനിക്കാന്‍ ടീമിന്റെ ഇനിയുള്ള മല്‍സരഫലങ്ങള്‍ നിര്‍ണായകമാണ്. മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലേക്കാണ് സ്പാനിഷ് ക്ലബ്ബായ വലന്‍സിയയെ ക്ഷണിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മല്‍സരം.

അതേസമയം, യുവന്റസിന്റെ തട്ടകത്തില്‍ ഇന്ത്യന്‍ സമയം രാത്രി 10.25നാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ക്ലബ്ബായ യങ് ബോയ്‌സിനെ എതിരിടുക. വിലക്കിനെ തുടര്‍ന്ന് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് യങ് ബോയ്‌സിനെതിരായ മല്‍സരത്തില്‍ യുവന്റസിനായി കളിക്കാനാവില്ല. വലന്‍സിയക്കെതിരേ ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് റൊണാള്‍ഡോയ്ക്ക് ഒരു മല്‍സരത്തില്‍ നിന്ന് യുവേഫ വിലക്കേര്‍പ്പെടുത്തിയത്.

Story first published: Tuesday, October 2, 2018, 13:11 [IST]
Other articles published on Oct 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+