വലന്‍സിയ പരിശീലകനെ പുറത്താക്കി; മുന്‍ ബാഴ്‌സതാരം പുതിയ കോച്ച്
മാഡ്രിഡ്: സ്പാനിഷ് ടീം വലന്‍സിയയുടെ പുതിയ പരിശീലകനായി മുന്‍ ബാഴ്‌സലോണ താരത്തെ നിയമിച്ചു. ബാഴ്‌സലോണയുടെ മുന്‍ മധ്യനിരതാരം ആല്‍ബര്‍ട്ട് സെലാഡസിനെയാണ് പരിശീലകനായി നിയമിച്ചത്. സ്‌പെയ്ന്‍ മുന്‍ അണ്ടര്‍ 21 ടീമിന്റെ പരിശീലകനായിരുന്നു. റയല്‍ മാഡ്രിഡില്‍ ജുലന്‍ ലോപ്‌റ്റേഗുയിക്കൊപ്പം അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചു. ദീര്‍ഘനാളത്തെ പരിശീലക പരിചയവുമായാണ് അദ്ദേഹം പുതിയ റോളിലെത്തുന്നത്.
വലന്‍സിയയുടെ പരിശീലകനായിരുന്നു മാഴ്‌സിലിയാനോയെ പുറത്താക്കിയതിന് പിന്നാലെയാണ് സെലാഡസിന്റെ നിയമനം. അടുത്തയാഴ്ച ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സെലാഡസ് ആകും ടീമിന്റെ പരിശീലകന്‍. അതിന് മുന്‍പ് ബാഴ്‌സലോണയുമായി ലാ ലീഗയിലും വലന്‍സിയയ്ക്ക് മത്സരമുണ്ട്. ടീമിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തിനിടയിലും പരിശീലകനെ പുറത്താക്കിയത് ആരാധകരെ ഞെട്ടിച്ചു.

2017ലാണ് മാഴ്‌സിലിയാനോ ടീമിന്റെ പരിശീലകനാകുന്നത്. ഇതിനുശേഷം രണ്ടുതവണ ടീമിന് ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ യോഗ്യത നേടിക്കൊടുത്തു. മാത്രമല്ല, 11 വര്‍ഷത്തിനുശേഷം ആദ്യമായി കോപ്പ ഡെല്‍ റേയിലൂടെ ടീമിന് ഒരു കിരീടം നേടിക്കൊടുത്തതും മാഴ്‌സിലിയാനോയാണ്. ടീം മാനേജ്‌മെന്റുമായുള്ള പരിശീലകന്റെ ഉടക്കാണ് സ്ഥാനം തെറിപ്പിച്ചതെന്നാണ് സൂചന.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications