For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഴിമതിക്കേസില്‍ സായ് ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

ദില്ലി: അഴിമതിക്കേസില്‍ സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ ഡയറക്ടറുള്‍പ്പെടെ ആറുപേരെ സി.ബി.ഐ. അറസ്റ്റുചെയ്തു. ഡയറക്ടര്‍ എസ്.കെ. ശര്‍മ, ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ഹരീന്ദര്‍ പ്രസാദ്, സൂപ്പര്‍വൈസര്‍ ലളിത് ജോളി, യു.ഡി. ക്ലാര്‍ക്ക് വി.കെ. ശര്‍മ, സ്വകാര്യ കരാറുകാരന്‍ മന്‍ദീപ് അഹൂജ, ജീവനക്കാരന്‍ യൂനുസ് എന്നിവരാണ് അറസ്റ്റിലായത്.
രഞ്ജി ട്രോഫി: കര്‍ണാടകയ്ക്കു സെമി ഫൈനല്‍ ടിക്കറ്റ്, ക്വാര്‍ട്ടറില്‍ രാജസ്ഥാനെ തുരത്തി
19 ലക്ഷം രൂപയുടെ ബില്‍ പാസാക്കാന്‍ സായ് ഉദ്യോഗസ്ഥര്‍ മൂന്നുശതമാനം കമ്മീഷന്‍ ആവശ്യപ്പെട്ടുവെന്ന പരാതി തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിബിഐ നടപടി. സായ് ആസ്ഥാനത്ത് സിബിഐ റെയ്ഡ് നടത്തുകയും ചെയ്തു. സായിയിലെ ചില ഉദ്യോഗസ്ഥര്‍ തന്നെയാണ് അഴിമതിയെക്കുറിച്ച് സിബിഐയെ വിവരം അറിയിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

cbi
സായ് ഡയറക്ടര്‍ ജനറല്‍ നീലം കപൂര്‍ ആറു മാസം മുന്‍പ് കേന്ദ്ര കായിക മന്ത്രിയെ അഴിമതിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. മന്ത്രി പരാതി സിബിഐയ്ക്ക് അയക്കുകയായിരുന്നു. സായിയുടെ ഓഫീസിലും ഉദ്യോഗസ്ഥര്‍ അഴിമതി നടത്തിയതായി പറയപ്പെടുന്നു. ഓഫീസിലെ വൈദ്യുത ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് കടത്തിയതായും ആരോപണമുണ്ട്. കായിക രംഗത്തെ അഴിമതി മുക്തമാക്കുമെന്നും സിബിഐയുടെ നടപടിക്ക് പൂര്‍ണ പിന്തുണയുണ്ടെന്നും കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് അറിയിച്ചു.
Story first published: Friday, January 18, 2019, 17:18 [IST]
Other articles published on Jan 18, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+