Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കര്‍ണാടകയ്ക്കു സെമി ഫൈനല്‍ ടിക്കറ്റ്, ക്വാര്‍ട്ടറില്‍ രാജസ്ഥാനെ തുരത്തി

1
9995-nonopta-159

ബെംഗളൂരു: തകര്‍പ്പന്‍ ജയത്തോടെ കര്‍ണാടക രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു മുന്നേറി. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെ ആറു വിക്കറ്റിനാണ് കര്‍ണാടക കെട്ടുകെട്ടിച്ചത്. 184 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന്‍ കര്‍ണാടകയ്ക്കു നല്‍കിയത്. നാലു വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക ലക്ഷ്യത്തിലെത്തുകയും ചെയ്തു.

1

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച മനീഷ് പാണ്ഡെയും (87*) മറുനാടന്‍ മലയാളി താരം കരുണ്‍ കുമാറും (61*) ചേര്‍ന്നാണ് മുന്‍നിര തകര്‍ന്ന കര്‍ണാടകയെ കരകയറ്റിയത്. കര്‍ണാടക ഒരു ഘട്ടത്തില്‍ നാലിന് 56 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. എന്നാല്‍ പാണ്ഡ്യ- കരുണ്‍ ജോടി 129 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി ടീമിനെ രക്ഷിക്കുകയായിരുന്നു. 75 പന്തില്‍ 14 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. 129 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് കരുണ്‍ 61 റണ്‍സ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒന്നാമിന്നിങ്‌സില്‍ 224 റണ്‍സിന് പുറത്തായിരുന്നു. രാജേഷ് ബിഷ്‌നോയ് (79), മഹിപാല്‍ ലൊംറോര്‍ (50) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ കര്‍ണാടക ഒന്നാമന്നിങ്‌സില്‍ 263 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ വിനയ് കുമാര്‍ (83*), കെ സിദ്ധാര്‍ഥ് (52) എന്നിവരാണ് കര്‍ണാടകയ്ക്കു 39 റണ്‍സിന്റെ നേരിയ ലീഡ് നേടിക്കൊടുത്തത്. രണ്ടാമിന്നിങ്‌സില്‍ രാജസ്ഥാന് 222 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. കെ ഗൗതം കര്‍ണാടകയ്ക്കു വേണ്ടി നാലു വിക്കറ്റെടുത്തു.

Story first published: Friday, January 18, 2019, 16:58 [IST]
Other articles published on Jan 18, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+