Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തെ കണ്ണീരിലാഴ്ത്തി കാലൊടിഞ്ഞുവീണ എവര്‍ട്ടന്റെ ആന്ദ്രേ ഗോമസ് വീണ്ടും കളത്തിലേക്ക്

ലണ്ടന്‍: ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തി ഗുരുതര പരിക്കോടെ കളംവിട്ട എവര്‍ട്ടന്റെ ആന്ദ്രേ ഗോമസ് തിരിച്ചുവരുന്നു. ഞായറാഴ്ച ആഴ്‌സണലിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഗോമസ് കളിക്കുമെന്ന് എവര്‍ട്ടന്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി വ്യക്തമാക്കി. നാലുമാസം മുന്‍പാണ് ഗോമസിന് പരിക്കേറ്റത്. ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുകഴിഞ്ഞു.

കഴിഞ്ഞ നവംബര്‍ 3നായിരുന്നു ലോകത്തെ നടുക്കിയ ഫുട്‌ബോള്‍ മൈതാനത്തെ ദുരന്തം. ടോട്ടനം ഹോസ്പറിനെതിരായ മത്സരത്തിനിടെ സണ്‍ മിന്‍ ഹെങ്ങിന്റെ ക്രൂരമായ ടാക്കിളിങ്ങിനിരയായ ഗോമസിന്റെ കാല്‍ ഒടിഞ്ഞുതൂങ്ങി. കാഴ്ചകാണാനാകാതെ സഹതാരങ്ങളും എതിര്‍താരങ്ങളും കണ്ണുപൊത്തുകയായിരുന്നു. വേദനകൊണ്ടുപുളഞ്ഞ ഗോമസിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയും അടുത്തദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

andregomes

കഴിഞ്ഞമാസം മുതല്‍ ഗോമസ് കളിക്കാര്‍ക്കൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. ഈ സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്ന് കരുതപ്പെട്ടെങ്കിലും വളരെവേഗത്തില്‍ ഗോമസിന് തിരിച്ചെത്താന്‍ കഴിഞ്ഞു. ദീര്‍ഘനേരം കളിക്കുന്നതിന് താരത്തിന് ബുദ്ധിമുട്ടില്ലെന്ന് തെളിഞ്ഞതോടെയാണ് കളത്തിലിറക്കാന്‍ തീരുമാനിച്ചത്. യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഗോമസ് കളിക്കുന്നുണ്ടെന്ന് ആന്‍സലോട്ടി പറഞ്ഞു. വീണ്ടും കളത്തിലിറങ്ങുന്നത് വൈകാരിക അനുഭവമാകും. താന്‍ ഗോമസുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രീമിയര്‍ ലീഗില്‍ നിലവില്‍ 36 പോയന്റുമായി ഒന്‍പതാം സ്ഥാനത്താണ് എവര്‍ട്ടന്‍.

Story first published: Wednesday, February 19, 2020, 18:42 [IST]
Other articles published on Feb 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+