വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി 'തല'യില്ലാത്ത സിഎസ്‌കെയോ? അടുത്ത സീസണില്‍ കളിക്കുമോ? സസ്‌പെന്‍സ് തീര്‍ന്നു...

ഈ സീസണില്‍ സിഎസ്‌കെ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു

By Manu
2020 വരെ ധോണി ചെന്നൈക്കൊപ്പം കാണുമോ?

ചെന്നൈ: ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച നിരവധി പോരാട്ടങ്ങള്‍ക്കു സാക്ഷിയായ ഐപിഎല്ലായിരുന്നു ഇത്തവണത്തേത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്ണിന് മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യന്‍സ് നാലാം കിരീടം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഐപിഎല്‍ അവസാനിച്ചപ്പോള്‍ ഏവരുടെയും ചോദ്യം അടുത്ത സീസണില്‍ എംഎസ് ധോണിയെ സിഎസ്‌കെയ്‌ക്കൊപ്പം കാണുമോയെന്നതായിരുന്നു.

ലോകകപ്പ്: ഇപ്പോള്‍ ബാക്കപ്പ് ഓപ്പണര്‍... കളിക്കേണ്ടത് നാലാം നമ്പറില്‍!! മറ്റൊരാളെ തിരയേണ്ട ലോകകപ്പ്: ഇപ്പോള്‍ ബാക്കപ്പ് ഓപ്പണര്‍... കളിക്കേണ്ടത് നാലാം നമ്പറില്‍!! മറ്റൊരാളെ തിരയേണ്ട

37കാരനായ താരം കരിയറിലെ അവസാന ഐപിഎഎല്ലാണ് ഇത്തവണ കളിച്ചതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. സിഎസ്‌കെ ആരാധകര്‍ തലയെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ധോണി അടുത്ത ഐപിഎല്ലില്‍ കളിക്കുമോയെന്ന സസ്‌പെന്‍സിന് ഒടുവില്‍ അവസാനമായിരിക്കുകയാണ്.

സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവും

സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവും

2020ലെ ഐപിഎല്ലിലും സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ ധോണിയെ കാണാന്‍ കഴിയുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നു ടീമിന്റെ സിഇഒയായ കാശി വിശ്വനാഥന്‍ അറിയിച്ചു. ഇതോടെ എതിര്‍ ടീമുകളെ നെഞ്ചിടിപ്പാണ് കൂടിയിരിക്കുന്നത്. അടുത്ത തവണയും ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ധോണിയുണ്ടാവുമെന്നതാണ് അവരെ ഭയപ്പെടുത്തുന്നത്.
കാരണം ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ടീമാണ് സിഎസ്‌കെ. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ മഞ്ഞപ്പടയ്ക്കായിട്ടുണ്ട്.

കളിക്കുമെന്ന് പ്രതീക്ഷ

കളിക്കുമെന്ന് പ്രതീക്ഷ

അടുത്ത ഐപിഎല്ലിലും ധോണി ചെന്നൈ ടീമില്‍ തിരിച്ചെത്തുമെന്നു തന്നെയാണ് തങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നതെന്നു ടീം സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി. ധോണിയുടെ ബാറ്റിങ് മോശമാണെന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പലരും വിമര്‍ശിച്ചിരുന്നു. എന്നാല്‍ കണക്കുകള്‍ നോക്കിയാല്‍ വളരെ മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളതെന്നു വ്യക്തമാവും.
2018ലെ ഐപിഎല്ലില്‍ ധോണി ബാറ്റിങില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി. ഇത്തവണ അദ്ദേഹം അതിനേക്കാള്‍ നന്നായി കളിച്ചു. ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടിയും ധോണി ഇതേ ഫോം തുടരുമെന്ന് ഉറപ്പുണ്ടെന്നും സിഇഒ വിശദമാക്കി.

ലോകകപ്പ് തയ്യാറെടുപ്പില്‍

ലോകകപ്പ് തയ്യാറെടുപ്പില്‍

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ധോണി. കരിയറില്‍ അദ്ദേഹത്തിന്റെ അവസാനത്തെ ഏകദിന ലോകകപ്പ് കൂടിയായിരിക്കും ഇത്. ക്യാപ്റ്റനല്ലാതെ ധോണി കളിക്കുന്ന ലോകകപ്പെന്ന പ്രത്യേകത കൂടി ഇത്തവണത്തെ ടൂര്‍ണമെന്റിനുണ്ട്.
2011ല്‍ ഇന്ത്യക്കു രണ്ടാം ലോകകപ്പ് സമ്മാനിച്ച ധോണി 2015ല്‍ ടീമിനെ സെമി ഫൈനല്‍ വരെയെത്തിക്കുകയും ചെയ്തിരുന്നു. ഇത്തവണ ലോകകപ്പ് വിജയത്തോടെ രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനു യാത്രയപ്പ് നല്‍കാനാണ് ടീമംഗങ്ങളുടെ ശ്രമം.

Story first published: Friday, May 17, 2019, 14:18 [IST]
Other articles published on May 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X