ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി ബുധനാഴ്ച (ജൂലൈ ഏഴ്) തന്റെ 40ാം പിറന്നാള്‍ ആഘോഷിച്ചു. അടുത്ത കൂട്ടുകാര്‍ക്കും അവരുടെ കുടുംബത്തിനുമൊപ്പമായിരുന്നു അദ്ദേഹം ജീവിതത്തിലെ സ്‌പെഷ്യല്‍ ദിനം തന്റേതായ രീതിയില്‍ അധികം ആര്‍ഭാടങ്ങളില്ലാതെ ചെലവഴിച്ചത്. ഇതിന്റെ ഫോട്ടോസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ധോണിയുടെ ഉടമസ്ഥതയിലുള്ള ഈജ ഫാംസിലെ ഒരു ജീവനക്കാരന്റെ സെല്‍ഫിയാണ് ഇക്കൂട്ടത്തിലൊന്ന്. ഇന്‍സ്റ്റഗ്രാം പേജിലൂടെ രണ്ടു സെല്‍ഫികളാണ് ഇയാള്‍ പങ്കുവച്ചത്. ക്യാപ്റ്റന്‍ കൂള്‍ ഭയ്യക്ക് എന്റെ ആശംസകള്‍. വീണ്ടുമൊരു സ്‌പെഷ്യല്‍ ദിനമെത്തിയിരിക്കുന്നു. പിറന്നാള്‍ ആശംസകള്‍ ഭയ്യാ. ഇന്നു നിങ്ങള്‍ സൂപ്പര്‍ കൂളായിട്ടുണ്ട്. ഭയ്യ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നായിരുന്നു റൗഷന്‍കുമാറെന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ധോണിക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ഇയാള്‍ കുറിച്ചത്.

ധോണിയുടെ മറ്റൊരു വ്യവസായ സംരഭ സുഹൃത്തായ സീമന്ത് ലൊഹാനിയും ധോണിക്കും കുടുംബത്തിനൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിന്റെ ഗ്രൂപ്പ് ഫോട്ടോ പങ്കുവച്ചിട്ടുണ്ട്. കുടുംബം, പിറന്നാള്‍ ആഘോഷമെന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. ധോണി, ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവരും ഈ ഫോട്ടോയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ക്രിക്കറ്റിന്റെ തിരക്കുകള്‍ ഇല്ലാത്ത സമയങ്ങളില്‍ ധോണി റാഞ്ചിയിലെ തന്റെ ഫാംഹൗസിലാണ് ഉണ്ടാവാറുള്ളത്. ഇത്തവണ പിറന്നാള്‍ ദിനവും അദ്ദേഹം ഇവിടെയുണ്ടായിരുന്നു. ഹിമാചല്‍ പ്രദേശില്‍ ഭാര്യ സാക്ഷി, മകള്‍ സിവ എന്നിവര്‍ക്കൊപ്പം ധോണി കുറച്ചുദിവസം അവധിക്കാലം ആഘോഷിച്ചിരുന്നു. പിറന്നാളിനോട് അടുപ്പിച്ച് അദ്ദേഹം കുടുംബത്തോടൊപ്പം റാഞ്ചിയില്‍ മടങ്ങിയെത്തുകയായിരുന്നു.