Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പി.എസ്.ജി.യോട് വിടപറഞ്ഞ് ബഫണ്‍; വിരമിക്കല്‍ ഉടനുണ്ടാകുമോ?

പാരിസ്: ഇറ്റാലിയന്‍ സൂപ്പര്‍താരം ജിയാന്‍ലൂയിജി ബഫണ്‍ പാരിസ് സെയിന്റ് ജെയര്‍മെയിനോട് വിടപറഞ്ഞു. താരവുമായുള്ള കരാര്‍ പുതുക്കില്ലെന്ന് പി.എസ്.ജി. അറിയിച്ചു. ബഫണ്‍ ടീമില്‍ തുടരാനില്ലെന്ന് പി.എസ്.ജി.യെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താരവുമായ ചര്‍ച്ച നടത്തിയശേഷമാണ് കരാര്‍ പുതുക്കേണ്ടതില്ലെന്ന് പി.എസ്.ജി. മാനേജ്‌മെന്റ് തീരുമാനിച്ചത്. അതേസമയം, 41കാരനായ ബഫണ്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

2006-ല്‍ ലോകകപ്പ് നേടിയ ഇറ്റലി ടീമിന്റെ വലകാത്തത് ബഫണായിരുന്നു. ഇറ്റലിക്കുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവുമാണ് അ്‌ദേഹം. 176 കളികളിലാണ് ബഫണ്‍ ഇറ്റാലിയന്‍ ജഴ്‌സിയണിഞ്ഞത്. ഒട്ടേറെ കിരീടങ്ങള്‍ മാറ്റുകൂട്ടിയ യുന്റസിലെ 17 വര്‍ഷത്തെ കരിയറിനുശേഷം കഴിഞ്ഞ സീസണിലാണ് ബഫണ്‍ പി.എസ്.ജി.യിലെത്തിയത്. ടീമിനൊപ്പം 25 മത്സരങ്ങള്‍ കളിക്കുകയും ലീഗ് വണ്‍ കിരീടം നേടുകയും ചെയ്തു.

gianluigibuffon

ഇതോട ഇറ്റലിക്കു പുറത്തെ തന്റെ സാഹസങ്ങള്‍ അവാസാനിച്ചുവെന്ന് പാരിസ് ജീവിതം അവസാനിപ്പിച്ച ബഫണ്‍ പറഞ്ഞു. ''നമുക്ക് സന്തോഷത്തോടെ ജീവിക്കാന്‍ പറ്റുന്ന രണ്ട് സ്ഥലങ്ങളാണ് ലോകത്തുള്ളത്; ഒന്ന് നമ്മുടെ വീടും രണ്ടാമത്തേത് പാരിസുമാണ് എന്ന് ഏണസ്റ്റ് ഹെമിങ്‌വേ എഴുതിയിട്ടുണ്ട്. എന്നെ സംബന്ധിച്ചും ഇത് ശരിയാണ്. പാരിസ് എനിക്ക് വീട് പോലെ തന്നെയായിരുന്നു.''- ബഫണ്‍ പറഞ്ഞു.

ഫുട്‌ബോളിലെ ഏതാണ്ടെല്ലാം കിരീടങ്ങളും സ്വന്തമാക്കിയ ബഫണിന്റെ കരിയറിലെ പത്താമത്തെ ലീഗ് കിരീടമായിരുന്നു പാരിസില്‍ നേടിയത്. ലീഗ് കിരീടം നേടിയെങ്കിലും കഴിഞ്ഞ സീസണ്‍ ബഫണിനും പി.എസ്.ജി.യ്ക്കും അത്ര നല്ലതായിരുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പി.എസ്.ജി. പരാജയപ്പെത് ബഫണിന് സംഭവിച്ച ഒരു പിഴവിലൂടെയായിരുന്നു.

Story first published: Thursday, June 6, 2019, 11:39 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+