For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് അത്ഭുതപ്പെടുത്തി: ജേസണ്‍ ഹോള്‍ഡര്

സതാംപ്റ്റണ്‍: കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര മത്സരമെന്ന നിലയില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ടെസ്റ്റായിരുന്നു ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ സതാംപ്റ്റണില്‍ നടന്നത്. ആതിഥേയരായ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസ് കൈയടി നേടിയ മത്സരത്തില്‍ ശ്രദ്ധേയമായത് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ അഭാവമാണ്. ഇംഗ്ലണ്ടിന്റെ മികച്ച പേസര്‍മാരിലൊരാളായ ബ്രോഡിനെ പുറത്തിരുത്തി പകരം മാര്‍ക്ക് വുഡിനാണ് ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ അവസരം നല്‍കിയത്.

ഇപ്പോഴിതാ ബ്രോഡിന്റെ അഭാവം അത്ഭുതപ്പെടുത്തിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇംഗ്ലണ്ട് നിരയില്‍ ബ്രോഡ് ഇല്ലെന്നത് അത്ഭുതകരമായാണ് തോന്നിയത്. ഇംഗ്ലണ്ടില്‍ മികച്ച ബൗളിങ് റെക്കോഡുള്ള താരമാണ് ബ്രോഡ്. അദ്ദേഹം പ്രതിഭയുള്ള പേസറാണ്.ജോഫ്ര ആര്‍ച്ചറിനോ മാര്‍ക്ക് വുഡിനോ പകരം ബ്രോഡിനെയാണ് പ്രതീക്ഷിച്ചത്-ഹോള്‍ഡര്‍ പറഞ്ഞു.

01

2012ന് ശേഷം ആദ്യമായാണ് ബ്രോഡില്ലാതെ ഇംഗ്ലണ്ട് ഹോം ടെസ്റ്റ് കളിക്കുന്നത്. ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ടിനെ നയിച്ചത്. അവസാന പ്ലേയിങ് ഇലവനില്‍ നിന്ന് ബ്രോഡിനെ മാറ്റുകയായിരുന്നു. ഇതില്‍ തന്റെ അതൃപ്തി പരസ്യമായി ബ്രോഡ് വെളിപ്പെടുത്തിയിരുന്നു. ദേഷ്യവും സങ്കടവും വന്നെന്നാണ് ടീമില്‍ നിന്ന് തഴയപ്പെട്ടതിനെക്കുറിച്ച് ബ്രോഡ് പ്രതികരിച്ചത്. 34 കാരനായ ബ്രോഡ് ബാറ്റ്‌സ്മാനെന്ന നിലയിലും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ്.

ഇംഗ്ലണ്ടിനുവേണ്ടി 138 ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 3211 റണ്‍സും 485 വിക്കറ്റും ബ്രോഡിന്റെ പേരിലുണ്ട്. 121 ഏകദിനത്തില്‍ നിന്നായി 178 വിക്കറ്റും 56 ടി20യില്‍ നിന്നായി 65 വിക്കറ്റുമാണ് ബ്രോഡ് വീഴ്ത്തിയിട്ടുള്ളത്. ബ്രോഡിന്റെ അഭാവം ഇംഗ്ലണ്ടിന് കടുത്ത തിരിച്ചടിയായി. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയ്ക്കുമേല്‍ ആധിപത്യം പുലര്‍ത്താന്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ജയം വലിയ അംഗീകാരമാണെന്നും ഹോള്‍ഡര്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്തതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല.ഞങ്ങളുടെ ബൗളര്‍മാര്‍ ഹൃദയംകൊണ്ടാണ് പന്തെറിഞ്ഞത്. നാലാം ദിനത്തില്‍ ചായക്ക് ശേഷം അഞ്ച് വിക്കറ്റ് വീഴ്ത്താനായത് മത്സരത്തില്‍ നിര്‍ണ്ണായകമായെന്നും ഹോള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ഹോള്‍ഡര്‍ രണ്ടാം ഇന്നിങ്‌സ് പുറത്താവാതെ നിന്നു. ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിന്റെ (95) പോരാട്ടമാണ് വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലെത്തിച്ചത്. രണ്ടാം ടെസ്റ്റ് ഓള്‍ഡ് ട്രെഫോര്‍ഡില്‍ നടക്കും. ജോ റൂട്ട് ഇംഗ്ലണ്ട് നായകനായി തിരിച്ചെത്തും.

Story first published: Tuesday, July 14, 2020, 17:59 [IST]
Other articles published on Jul 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+