Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രിട്ടീഷ് വനിതകള്‍ ഒളിംപിക്‌സിന്; യോഗ്യത ഉറപ്പാക്കിയത് ഫ്രാന്‍സിന്റെ ലോകകപ്പ് തോല്‍വിയോടെ

പാരിസ്: ബ്രിട്ടീഷ് വനിതാ ഫുട്‌ബോള്‍ ടീം 2020-ലെ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി. ഫിഫ വനിതാ ലോകകപ്പില്‍ ആതിഥേരായ ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയോട് തോറ്റതിനെത്തുടര്‍ന്നാണ് ബ്രിട്ടന്‍ ടോക്യോയിലേക്ക് ടിക്കറ്റ് ഉറപ്പാക്കിയത്. നോര്‍വേയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് നേരത്തെ സെമിഫൈനലില്‍ കടന്നിരുന്നു.

അടുത്ത വര്‍ഷത്തെ ഒളിംപിക്‌സിലെ വനിതാ ഫുട്‌ബോളിന് യോഗ്യത നേടുന്ന 12 ടീമുകളില്‍ മൂന്നെണ്ണം ഈ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യൂറോപ്യന്‍ ടീമുകളാണ്. ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ യൂറോപ്പിന് പുറത്തുള്ള ഏക ടീം അമേരിക്കയാണ്. ഇറ്റലി-ഹോളണ്ട്, ജര്‍നി-സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലുകളിലെ വിജയികളും ഒളിംപിക്‌സ് യോഗ്യത നേടും.

olympics

ലോകകപ്പ് സെമിയിലെത്തിയ ഇംഗ്ലണ്ട് ടീം ഗ്രേറ്റ് ബ്രിട്ടന്‍ എന്ന പേരിലാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുക. ബ്രിട്ടീഷ് വനിതകള്‍ 2012-ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. ബ്രിട്ടന്റെ പുരുഷ ഫുട്‌ബോള്‍ ടീം ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടില്ല.

Story first published: Saturday, June 29, 2019, 11:20 [IST]
Other articles published on Jun 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+