Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞക്കാര്‍ഡ് വാങ്ങിയത് മറന്നു, ഗോളടിച്ച് ആഘോഷിച്ച താരത്തിന് ചുവപ്പ് കാര്‍ഡ്

സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം കൊറിന്ത്യന്‍സിന്റെ മധ്യനിരതാരം ജാന്‍ഡേഴ്‌സന്‍ വാങ്ങിയത് എട്ടിന്റെ പണി. മഞ്ഞക്കാര്‍ഡ് വാങ്ങിയത് ഓര്‍മിക്കാതെ ഗോളടിച്ചശേഷം ആഘോഷിച്ചതാണ് താരത്തിന് വിനയായത്. ബ്രസീലിലെ പൗലിസ്റ്റ ചാമ്പ്യന്‍ഷിപ്പില്‍ സാന്റോസിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. 47-ാം മിനിറ്റില്‍ ടീമിനായി രണ്ടാം ഗോള്‍ നേടിയത് ജാന്‍ഡേഴ്‌സണ്‍ ആയിരുന്നു. 48-ാം മിനിറ്റില്‍ താരത്തിന് ചുവപ്പുകാര്‍കിട്ടി പുറത്ത് പോകേണ്ടിയുംവന്നു.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ എവറാള്‍ഡോയായിരുന്നു കൊറിന്ത്യന്‍സിന്റെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ജാന്‍ഡേഴ്‌സണ്‍ രണ്ടാംഗോളും നേടി. ഗോള്‍ നേടിയയുടന്‍ ആരാധകര്‍ക്കിടയിലേക്ക് ഓടിയിറങ്ങിയാണ് താരം ആഘോഷിച്ചത്. അതിരുവിട്ട ആഘോഷത്തിന് രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ചതോടെ ജാന്‍ഡേഴ്‌സണ് റഫറി ചുവപ്പുകാര്‍ഡും കാട്ടി. ആദ്യ പകുതിയില്‍ താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു.

janderson

മഞ്ഞക്കാര്‍ഡ് കിട്ടിയകാര്യം താന്‍ മറന്നുപോയിരുന്നെന്നാണ് ജാന്‍ഡേഴ്‌സണ്‍ പിന്നീട് പ്രതികരിച്ചത്. ക്ലാസിക്കോ മത്സരത്തില്‍ തന്റെ ആദ്യ ഗോളാണിത്. അതുകൊണ്ടുതന്നെ എല്ലാംമറന്ന് ആരാധകര്‍ക്കൊപ്പം ആഘോഷിക്കുകയും ചെയ്‌തെന്ന് ജാന്‍ഡേഴ്‌സണ്‍ പറഞ്ഞു. പത്തുപേരായി ചുരുങ്ങിയെങ്കിലും രണ്ടാംപകുതിയില്‍ ഉടനീളം ഗോള്‍ വഴങ്ങാതിരുന്ന കൊറിന്ത്യന്‍സ് ജയിച്ചത് താരത്തിന് ആശ്വാസമായി. അതേസമയം, ഇത്തരമൊരു നിയമം അനാവശ്യമാണെന്നാണ് ചില കമന്റേറ്റര്‍മാരുടെ പ്രതികരണം.

Story first published: Monday, February 3, 2020, 17:04 [IST]
Other articles published on Feb 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+