റിയോ ഡി ജനീറോ: ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന സൂപ്പര്‍താരം റൊണാള്‍ഡോ നൊസാരിയോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലാണ് താരത്തെ പ്രവേശിപ്പിച്ചത്. സുഖം പ്രാപിച്ചുവരുന്ന താരം ഉടന്‍ ആശുപത്രി വിട്ടേക്കും.
ലോര്‍ഡ്സിലെ നാണംകെട്ട തോല്‍വിയുടെ കാരണമെന്ത്?; വിരാട് കോലി തുറന്നു പറയുന്നു
എട്ടുവര്‍ഷം മുന്‍പ് റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചിരുന്നു. രാജ്യത്തിനുവേണ്ടി 98 മത്സരങ്ങളില്‍ കളിച്ച താരം 62 ഗോളുകള്‍ നേടി. 1994ലും 2002ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു റൊണാള്‍ഡോ. 2002ല്‍ ബ്രസീലിനെ ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ചു.