വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ ദൃശ്യം പുറത്തുവിട്ട നെയ്മര്‍ക്ക് പണികിട്ടും; പോലീസ് സ്ഥലത്തെത്തി

റിയോ ഡി ജനീറോ: തനിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ബ്രസീല്‍ സൂപ്പര്‍താരത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ലൈംഗികപീഡന പരാതി നല്‍കുന്ന സ്ത്രീകളുടെ വിവരങ്ങള്‍ അവരുടെ അനുവാദമില്ലാതെ പുറത്തുവിടുന്നത് ബ്രസീലില്‍ കുറ്റകരമാണ്. അഞ്ചുവര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണ് നെയ്മര്‍ ചെയ്തിരിക്കുന്നത്.

ടീം ഇന്ത്യ തിരിച്ചു വരുന്നെങ്കില്‍ അത് വെറും കൈയോടെയാവില്ല, ഒപ്പം ലോകകപ്പുമുണ്ടാവും!! ഉറപ്പ്...ടീം ഇന്ത്യ തിരിച്ചു വരുന്നെങ്കില്‍ അത് വെറും കൈയോടെയാവില്ല, ഒപ്പം ലോകകപ്പുമുണ്ടാവും!! ഉറപ്പ്...

നെയ്മര്‍ ലൈംഗിക പീഡനം നടത്തിയെന്ന് ആരോപിച്ച യുവതി താനുമായി സംസാരിച്ചതിന്റെ വിവരങ്ങളും യുവതിയുടെ ചിത്രങ്ങളും ഉള്‍പ്പെടെയുള്ള വീഡിയോ നെയ്മര്‍ പുറത്തുവിടുകയായിരുന്നു. യുവതിയുടെ അനുവാദത്തോടുകൂടിയാണ് താന്‍ അവരുമായി അടുത്തതെന്ന് തെളിയിക്കാനായിരുന്നു നെയ്മറിന്റെ ശ്രമം. എന്നാല്‍, അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം താരത്തിന് തിരിച്ചടിയാകും.

neymar

ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയ പോലീസ് നെയ്മറുടെ മൊഴിയെടുത്തതായാണ് റിപ്പോര്‍ട്ട്. കോപ്പ അമേരിക്ക ടൂര്‍ണമെന്റിനായുള്ള ബ്രസീല്‍ ക്യാമ്പില്‍ നെയ്മര്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. ഇവിടെവെച്ച് നെയ്മറെ പോലീസ് ചോദ്യം ചെയ്തു. നേരത്തെ സാവോപോളോ സ്വദേശിക്കാണ് യുവതി നെയ്മര്‍ക്കെതിരെ പരാതി നല്‍കിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസില്‍ വിളിച്ചുവരുത്തി ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. എന്നാല്‍, ഇത് നെയ്മര്‍ നിഷേധിച്ചിരുന്നു. ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണിതെന്നാണ് നെയ്മറുടെ വാദം.

Story first published: Monday, June 3, 2019, 17:20 [IST]
Other articles published on Jun 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X