കോപ്പയില്‍ കൂപ്പുകുത്തുക അര്‍ജന്റീനയോ ബ്രസീലോ? അവസാന മൂന്ന് മത്സരഫലം ഇങ്ങനെ
റിയോ ഡി ജെനെയ്‌റോ: ഫുട്‌ബോള്‍ ലോകം കോപ്പാ അമേരിക്കയുടെ ആവേശത്തിലാണ്.ചിരവൈരികളായ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്ന കോപ്പാ അമേരിക്കയിലെ സെമി ഫൈനലിന്റെ ആവേശത്തിലാണ് എല്ലാവരും. ഇരു ടീമിന്റെയും ആരാധകര്‍ വാദപ്രതിവാദങ്ങളുമായി സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം പോരടിക്കുകയാണ്.സ്വന്തം തട്ടകത്തില്‍ മികച്ച ടീമുമായി ബ്രസീല്‍ ഇറങ്ങുമ്പോള്‍ ഫുട്‌ബോള്‍ മിശിഹ ലയണല്‍ മെസ്സിയുടെ ഇടങ്കാലില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് അര്‍ജന്റീനയുടെ വരവ്.
ക്ലബ്ബ് ഫുട്‌ബോളിലെ രാജകീയ നേട്ടങ്ങളെല്ലാം മെസ്സിയുടെ പ്രതിഭയ്ക്ക് മുന്നില്‍ തലകുനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി കാര്യമായൊന്നും നേടിക്കൊടുക്കാന്‍ മെസ്സിക്ക് സാധിച്ചിട്ടില്ല. ഈ ചീത്തപ്പേര് മാറ്റാനുള്ള സുവര്‍ണ്ണാവസരമാണ് താരത്തിന് മുന്നിലുള്ളത്. നാളെ പുലര്‍ച്ചെ 5.30 നാണ് മത്സരം. മറ്റൊരു സൂപ്പര്‍ പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇരു ടീമും തമ്മിലുള്ള അവസാന മൂന്ന് കോപ്പാ അമേരിക്ക ഫൈനല്‍ മത്സരങ്ങളുടെ ഫലങ്ങളിലൂടെ.

1999 കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍
ആവേശം വാനോളം നിറഞ്ഞുനിന്ന മത്സരം.റൊണാള്‍ഡോ,റൊണാള്‍ഡീഞ്ഞോ,റിവാള്‍ഡോ എന്നിവര്‍ ബ്രസീലിനുവേണ്ടി കളം നിറഞ്ഞ് കളിച്ചപ്പോള്‍ ഡീഗോ സിമിയോണി,ജുവാന്‍ റോമന്‍ റിക്യുലുമി,ഏരിയല്‍ ഒര്‍ട്ടീഗ എന്നിവര്‍ അര്‍ജന്റീനന്‍ നിരയിലും ബൂട്ടണിഞ്ഞു. മത്സരത്തില്‍ 2-1ന്റെ ജയം ബ്രസീലിനൊപ്പമായിരുന്നു.10ാം മിനുട്ടില്‍ സോറിനിലൂടെ ആദ്യം മുന്നിലെത്തിയത് അര്‍ജന്റീനയായിരുന്നെങ്കിലും 32ാം മിനുട്ടില്‍ റിവാല്‍ഡോ ബ്രസീലിന് സമനില സമ്മാനിച്ചു.48ാാം മിനുട്ടില്‍ റൊണാള്‍ഡോയിലൂടെ ബ്രസീല്‍ വിജയവും പിടിച്ചെടുത്തു.ഫൈനലില്‍ ഉറുഗ്വേയെ 3-0ന് തോല്‍പ്പിച്ച് കിരീടവും ബ്രസീല്‍ സ്വന്തമാക്കി.

2004 കോപ്പ അമേരിക്ക ഫൈനല്‍
ലോകകപ്പ് ഫൈനലിന്റെ ആവേശത്തെ വെല്ലുന്ന ആവേശത്തോടെ നടന്ന കോപ്പാ അമേരിക്ക ഫൈനലില്‍ ബ്രസീലിനോട് പരാജയപ്പെടാനായിരുന്നു അര്‍ജന്റീനയുടെ വിധി.നിശ്ചിത സമയത്ത് ഇരു ടീമും 2-2 സമനില പങ്കിട്ടതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ഗോണ്‍സാലസിനും സോറിനും പിഴച്ചതോടെ 4-2ന്റെ ജയത്തോടെ ബ്രസീല്‍ കിരീടത്തില്‍ മുത്തമിട്ടു.

2007 കോപ്പ അമേരിക്ക ഫൈനല്‍
ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വന്ന മറ്റൊരു ഫൈനല്‍ പോരാട്ടം.ഇത്തവണയും മഞ്ഞപ്പടയ്ക്ക് മുന്നില്‍ മുട്ടുകുത്താനായിരുന്നു അര്‍ജന്റീനയുടെ വിധി.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്രസീലിന്റെ ജയം.ഡാനി ആല്‍വസ്,ബാപ്റ്റിസ്റ്റ,അയാല (സെല്‍ഫ് ഗോള്‍) എന്നിവരുടെ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം.ലയണല്‍ മെസ്സി,കാര്‍ലോസ് ടെവസ്,ജാവിയര്‍ മസ്‌കരാനോ എന്നിവരുള്‍പ്പെട്ട ശക്തമായ ടീമാണ് അന്ന് ബ്രസീലിനോട് മുട്ടുമടക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications