Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോപ്പ മത്സരത്തിനിറങ്ങിയ ബ്രസീല്‍ ടീമിന് സ്വന്തം കാണികളുടെ കൂവല്‍

റിയോ ഡി ജനീറോ: സ്വന്തം നാട്ടില്‍ ആരംഭിച്ച കോപ്പ അമേരിക്ക ടൂര്‍ണമന്റിലെ ആദ്യ മത്സരത്തില്‍ തന്നെ ബ്രസീല്‍ കാണികളുടെ കൂവല്‍. മൊറുംബി സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആരാധകരെ തൃപ്തിപ്പെടുത്താതെ കളിച്ചതോടെയാണ് കൂവല്‍ ആരംഭിച്ചത്. ബൊളീവിയയ്‌ക്കെതിരായ ഗ്രൂപ്പ് എ യിലെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ബ്രസീലിന്റെ തണുപ്പന്‍ തുടക്കം ആരാധകരെ നിരാശരാക്കി.

രണ്ടാം പകുതിയില്‍ കൂടുതല്‍ ഉണര്‍വോടെ കളിച്ച ടീം മൂന്നു ഗോള്‍ നേടി വിജയം ആഘോഷിച്ചിരുന്നു. ഫിലിപ്പ് കുടീന്യോ രണ്ടുഗോള്‍ നേടിയപ്പോള്‍ എവര്‍ട്ടന്‍ ആണ് മറ്റൊരു ഗോള്‍ നേടിയത്. സൂപ്പര്‍താരം നെയ്മര്‍ ഇല്ലാതെയിറങ്ങിയ ബ്രസീലിന്റെ ആക്രമണത്തിന് മൂര്‍ച്ച കുറഞ്ഞിരുന്നു. ബ്രസീലിനെതിരായ പ്രതിഷേധം പ്രതീക്ഷിച്ചതാണെന്ന് മത്സരശേഷം പരിശീലകന്‍ ടിറ്റെ പറഞ്ഞു.

tite

ആരാധകരുടെ നിരാശ മനസിലാക്കാന്‍ കളിക്കാര്‍ക്കും പരിശീലകനെന്ന നിലയില്‍ തനിക്കും കഴിഞ്ഞു. തങ്ങളുടെ മുന്നേറ്റനിര അവരങ്ങളൊരുക്കിയിരുന്നെങ്കില്‍ അവര്‍ കൈയ്യടിക്കുമായിരുന്നു. വലിയ ക്ലബ്ബുകള്‍ക്കുവേണ്ടി നന്നായി കളിക്കുന്ന കളിക്കാരില്‍ നിന്നും ആരാധകര്‍ ഏറെ പ്രതീക്ഷിക്കു്‌നനുണ്ട്. പിറകിലേക്ക് പന്ത് പാസ് ചെയ്യുമ്പോള്‍ കൂവല്‍ സാധാരണമാണെന്നും അദ്ദേഹം ന്യായീകരിച്ചു.

Story first published: Saturday, June 15, 2019, 18:39 [IST]
Other articles published on Jun 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+