For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയ്മര്‍ ഫുട്‌ബോള്‍ വിടുമോ? സൂപ്പര്‍ താരത്തിന് മറ്റൊരു വീക്ക്‌നെസ്!! സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

നിലവില്‍ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിക്കായി കളിക്കുകയാണ് ബ്രസീലിയന്‍ സ്റ്റാര്‍

By Manu

പാരീസ്: റഷ്യന്‍ ലോകകപ്പില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുകയും പരിഹാസങ്ങള്‍ നേരിടുകയു ം ചെയ്ത താരം ബ്രസീല്‍ സ്റ്റാര്‍ നെയ്മറായിരുന്നു. കളിക്കിടെ പരിക്ക് അഭിനയിച്ച് പല തവണ റഫറിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചതോടെയാണ് നെയ്മര്‍ പരിഹാസപാത്രമായി മാറിയത്. ലോകകപ്പില്‍ ബ്രസീല്‍ ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായ ശേഷം അവധിക്കാലം ചെലവഴിച് താരം ഇപ്പോള്‍ തന്റെ ക്ലബ്ബായ പിഎസ്ജിക്കായി കളിക്കുകയാണ്.
ഫുട്‌ബോള്‍ കഴിഞ്ഞാല്‍ നെയ്മര്‍ക്കു മറ്റൊരു വീക്ക്‌നെസ് കൂടിയുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തു വന്നിരിക്കുകയാണ് ബ്രസീലിന്റെ പ്രൊഫഷണല്‍ പോക്കര്‍ (ഒരു തരം ചീട്ടുകളി) താരമായ ആന്ദ്രെ അക്കാരി.

പോക്കര്‍ ടൂര്‍ണമെന്റുകള്‍ കളിക്കും

പോക്കര്‍ ടൂര്‍ണമെന്റുകള്‍ കളിക്കും

പോക്കര്‍ ഗെയിമിന്റെ കടുത്ത ആരാധകനാണ് നെയ്മറെന്നു അക്കാരി വെളിപ്പെടുത്തി. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ താരം സമയം ചെലവിടുന്നതും ഇതിന് വേണ്ടിയാണെന്നു അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പിഎസ്ജിക്കു വേണ്ടു മല്‍സരം കളിക്കുകയാണങ്കില്‍ തൊട്ടടുത്ത ദിവസം നെയ്മറുടെ ശ്രദ്ധ പോക്കര്‍ ടൂര്‍ണമെന്റുകളിലായിരിക്കും. നിരവധി ഓണ്‍ലൈന്‍ പോക്കര്‍ ടൂര്‍ണമെന്റുകളില്‍ താരം കളിക്കാറുണ്ടെന്നും അക്കാരി കൂട്ടിച്ചേര്‍ത്തു.

കുടുംബത്തിനൊപ്പം ചെലവിടാം

കുടുംബത്തിനൊപ്പം ചെലവിടാം

ഓണ്‍ലൈന്‍ പോക്കര്‍ ഗെയിമുകള്‍ കളിക്കുന്നത് നെയ്മറെ സംബന്ധിച്ചിടത്തോളം നല്ലതാണെന്ന് അക്കാരി പറഞ്ഞു. വീട്ടില്‍ തന്നെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം കളിക്കാനും നെയ്മര്‍ക്കു സാധിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
പോക്കര്‍ ഗെയിമില്‍ നെയ്മര്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രഫഷണല്‍ താരമല്ലെങ്കിലും അവരോട് കിടപിടിക്കുന്ന കളിക്കാരായി അദ്ദേഹം മാറിയിട്ടുണ്ട്. മികച്ച പോക്കര്‍ താരമായി മാറുന്നതിനായി നെയ്മര്‍ തന്റെ സഹായം തേടാറുണ്ടെന്നും അക്കാരി പറയുന്നു.

പലതും ചര്‍ച്ച ചെയ്യാറുണ്ട്

പലതും ചര്‍ച്ച ചെയ്യാറുണ്ട്

പോക്കര്‍ ഗെയിമിനെക്കുറിച്ച് പല കാര്യങ്ങളും നെയ്മറുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഒരു ഫുട്‌ബോളറായിരുന്നിട്ടു കൂടി പ്രൊഫഷണല്‍ പോക്കര്‍ താരത്തെപ്പോലെയാണ് അദ്ദേഹം കൂടുതല്‍ പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പോക്കര്‍ ഗെയിമില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് വളരെ വേഗത്തില്‍ തീരുമാനങ്ങളെടുക്കാന്‍ നെയ്മറെ സഹായിക്കുന്നുണ്ടെന്നും അക്കാരി ചൂണ്ടിക്കാട്ടുന്നു.

നെയ്മര്‍ ഫൈനലില്‍ കടന്നു

നെയ്മര്‍ ഫൈനലില്‍ കടന്നു

കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ പോക്കര്‍ ടൂര്‍ണമെന്റില്‍ ബാഴ്‌സലോണയിലെ മുന്‍ സഹതാരമായിരുന്ന ജെറാര്‍ഡ് പിക്വെ, പിഎസ്ജി ടീമംഗം ജിയോവാനി ലോ സെല്‍സോ, ഗോള്‍ഫ് താരം സെര്‍ജിയോ ഗാര്‍ഷ്യ എന്നിവര്‍ക്കെതിരേ നെയ്മര്‍ കളിച്ചിരുന്നു. ഫൈനല്‍ വരെ മുന്നേറിയ ബ്രസീലിയന്‍ സൂപ്പര്‍ താരം ഒടുവില്‍ അക്കാരിയോട് അടിയറവ് പറയുകയായിരുന്നു.

Story first published: Wednesday, August 29, 2018, 13:00 [IST]
Other articles published on Aug 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+