Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം കഫുവിന്റെ മകന് ഫുട്‌ബോള്‍ മൈതാനത്ത് ദാരുണമായ അന്ത്യം

റിയോ ഡി ജനീറോ: മുന്‍ ബ്രസീല്‍ ക്യാപ്റ്റനും ലോകകപ്പ് കീരീട ജേതാവുമായ കഫുവിന്റെ മകന് ഫുട്‌ബോള്‍ മൈതാനത്ത് ദാരുണാന്ത്യം. കഫുവിന്റെ മൂത്ത മകന്‍ ഡാനിലോ ആണ് സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചത്. മുപ്പതുകാരനായ ഡാനിലോ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. കഫുവിന്റെ സാവോ പോളോയിലെ വീടിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

താരം കുഴഞ്ഞുവീണയുടന്‍ പ്രഥമ ശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബ്രസീലിനുവേണ്ടി 142 മത്സരങ്ങള്‍ കളിച്ച താരമാണ് കഫു. പതിനാറുവര്‍ഷം നീണ്ട കരിയറിനിടയില്‍ മൂന്നുതവണ ലോകകപ്പ് ഫൈനലില്‍ കളിക്കുകയും രണ്ടുതവണ കിരീടം നേടിയ ടീമിലുണ്ടാവുകയും ചെയ്തു. 2002ല്‍ കിരീടം നേടിയ ബ്രസീല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു കഫു.

cafu

പ്രൊഫഷണല്‍ ഫുട്‌ബോളറെന്ന നിലയില്‍ യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കായി കഫു കളത്തിലിറങ്ങിയിട്ടുണ്ട്. മകന്റെ ആക്‌സമിക നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖ ക്ലബ്ബുകള്‍ ട്വീറ്റ് ചെയ്തു. എസി മിലാന്‍ കഫുവിന്റെ കുടുംബത്തിനെ അനുശോചനം അറിയിച്ചു. ക്ലബ്ബിനായി ദീര്‍ഘകാലം കളിച്ച താരം ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ ആറു കിരീടങ്ങളില്‍ ടീമിനൊപ്പം പങ്കാളിയായിട്ടുണ്ട്. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനും ആദരാഞ്ജലി അര്‍പ്പിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Story first published: Friday, September 6, 2019, 11:44 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+