Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2019ലെ മികച്ച ട്വന്റി20 ഇലവനെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്; ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങള്‍

സിഡ്‌നി: 2019ലെ മികച്ച ട്വന്റി20 ഇലവനെ തിരഞ്ഞെടുത്ത് മുന്‍ ഓസീസ് സ്പിന്‍ ബൗളര്‍ ബ്രാഡ് ഹോഗ്. ഹോഗിന്റെ യൂട്യൂബ് ചാനലായ ഹോഗ് വ്‌ളോഗിലൂടെയാണ് താരം 2019ലെ ബെസ്റ്റ് ഇലവനെ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നിന്ന് രണ്ട് താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഹോഗിന്റെ ടീം. ഓപ്പണറായി ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറെ ഹോഗ് തിരഞ്ഞെടുത്ത്.

ഈ വര്‍ഷം 12 മത്സരത്തില്‍ നിന്ന് 144 ശരാശരിയില്‍ 584 റണ്‍സാണ് ഹോഗ് നേടിയത്. അതേ സമയം സഹ ഓപ്പണറായി പാകിസ്താന്‍ യുവതാരം ബാബര്‍ അസാമിനെയാണ് ഹോഗ് തിരഞ്ഞെടുത്തത്. മൂന്നാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഹോഗ് തിരഞ്ഞെടുത്തു. 55 ശരാശരിയില്‍ ബാറ്റ് വീശുന്ന കോലിയെ മിസ്റ്റര്‍ കണ്‍സിസ്റ്റന്റെന്നാണ് ഹോഗ് വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനാണ് മധ്യനിരയിലെ മുഖ്യ താരം. അനായാസം ബാറ്റുവീശുന്ന താരമാണ് മോര്‍ഗനെന്ന് ഹോഗ് അഭിപ്രായപ്പെട്ടു. ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക് എന്നിവരാണ് മധ്യനിരയിലെ മറ്റ് പ്രമുഖര്‍.

brad hogg pick his 2019 best t20 x1

ഓള്‍റൗണ്ടറായി അഫ്ഗാന്‍ യുവതാരം റാഷിദ് ഖാന്‍ ഇടം പിടിച്ചു. അഫ്ഗാന്‍ നായകന്‍കൂടിയാ റാഷിദ് ട്വന്റി20യില്‍ മികച്ച റെക്കോഡുകളുള്ള താരമാണ്. ഫാസ്റ്റ് ബൗളര്‍മാരായി ന്യൂസീലന്‍ഡിന്റെ ട്രന്റ് ബോള്‍ട്ട്, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്ത്യയുടെ ജസ്പ്രീത് ബൂംറ, ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദാന്‍ എന്നിവരെയും ഹോഗ് തിരഞ്ഞെടുത്തു.

Story first published: Sunday, December 8, 2019, 8:42 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+