Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗണ്ടറി എണ്ണി ചാമ്പ്യന്മാരെ വേണോ? അനില്‍ കുംബ്ലെ അധ്യക്ഷനായി ഐസിസി സമിതി തീരുമാനിക്കും

ബൗണ്ടറി എണ്ണി ചാമ്പ്യന്മാരെ വേണോ? | Oneindia Malayalam

ദുബായ്: ഐസിസി ടൂര്‍ണമെന്റുകളില്‍ മത്സരം സമനിലയിലായാല്‍ ബൗണ്ടറികളുടെ എണ്ണം നോക്കി ചാമ്പ്യനെ തീരുമാനിക്കുന്ന രീതി വന്‍ വിവാദമായ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് പുന:രാലോചിക്കാന്‍ ഐസിസിയുടെ തീരുമാനം. ലോകകപ്പ് ഫൈനലില്‍ മത്സരം സമനിലയിലാവുകയും സൂപ്പര്‍ ഓവറിലും ടൈ ആയതിനെ തുടര്‍ന്ന് ബൗണ്ടറികളുടെ എണ്ണം പരിഗണിച്ച് ഇംഗ്ലണ്ടിന്റെ ചാമ്പ്യന്മാരാക്കുകയായിരുന്നു.

കോലി പറയുന്നു കബഡിക്ക് പറ്റിയ ഏഴു 'കരുത്തന്‍' ക്രിക്കറ്റ് താരങ്ങള്‍ ഇവരെന്ന്

വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ അധ്യക്ഷനായ സമിതി വിലയിരുത്തുമെന്ന് ഐസിസി ജനറല്‍ മാനേജര്‍ ജിയോഫ് അല്ലാര്‍ഡെയ്‌സ് പറഞ്ഞു. 2009 മുതല്‍ ഐസിസി സൂപ്പര്‍ ഓവറും ബൗണ്ടറികളുടെ എണ്ണവും വിജയത്തിനായി നിര്‍ണയിക്കാന്‍ തീരുമാനിച്ചിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ടി20 ലീഗുകളിലും ഇതേ രീതിതന്നെയാണ് നടപ്പിലാക്കുന്നതെന്നും നിലവില്‍ കിരീടം പങ്കുവെക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

anilkumble

ജൂലൈ 14ന് നടന്ന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൂപ്പര്‍ ഓവറിലേക്ക് മത്സരം നീണ്ടു. എന്നാല്‍, സൂപ്പര്‍ ഓവറിലും ഇരു ടീമുകളുടെയും സ്‌കോര്‍ തുല്യ നിലയിലായതിനെ തുടര്‍ന്ന് ബൗണ്ടറികള്‍ എണ്ണി വിജയികളെ തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ ഇംഗ്ലണ്ട് 22 ബൗണ്ടറികള്‍ നേടിയപ്പോള്‍ ന്യൂസിലന്‍ഡ് 17 ബൗണ്ടറികള്‍ മാത്രമാണ് നേടിയത്.

Story first published: Monday, July 29, 2019, 11:15 [IST]
Other articles published on Jul 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+