കോലി പറയുന്നു കബഡിക്ക് പറ്റിയ ഏഴു 'കരുത്തന്‍' ക്രിക്കറ്റ് താരങ്ങള്‍ ഇവരെന്ന്
പ്രോ കബഡി ലീഗില്‍ കളിക്കണമെങ്കില്‍ കരുത്തും മെയ്‌വഴക്കവും കൂടിയേ തീരൂ, ഒപ്പം ചങ്കൂറ്റവും. ഇക്കാര്യം തുറന്നു സമ്മതിക്കുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. അതുകൊണ്ടാണ് കബഡി കളിക്കാന്‍ ഒരവസരം ലഭിച്ചാല്‍ താനുണ്ടാവില്ലെന്ന് താരം പറയുന്നത്. പക്ഷെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുമുണ്ട് ഇതിന് പോന്ന ആളുകള്‍.

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഫാസ്റ്റ് ബോളര്‍മാരായ ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്, ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ എന്നിവരടങ്ങുന്നവരായിരിക്കും തന്റെ കബഡി ടീമിലുണ്ടാവുകയെന്ന് കോലി കഴിഞ്ഞദിവസം വ്യക്തമാക്കി.

കബഡി കളിക്കണമെങ്കില്‍ കരുത്തും മെയ്‌വഴക്കവും ധാരാളം വേണം. അതുകൊണ്ട് ഏഴംഗ ടീമില്‍ നിന്ന് ധോണിയെയും ജഡേജയെയും ഒഴിച്ചുകൂടാനാവില്ല. കരുത്തിന്റെ കാര്യത്തില്‍ ഉമേഷ് യാദവും ഋഷഭ് പന്തും മുന്നിട്ടു നില്‍ക്കും. എതിരാളികളുടെ കളത്തില്‍ ചെന്ന് മത്സരിക്കാന്‍ ബുംറയ്ക്കും കഴിയുമെന്ന് കോലി പറയുന്നു.

ടീമില്‍ എന്തായാലും തനിക്ക് സ്ഥാനമില്ലെന്ന് സൂചിപ്പിച്ച കോലി, ഏഴാമനായി കെഎല്‍ രാഹുലിന് അവസരം നല്‍കുമെന്ന് വ്യക്തമാക്കി. ശനിയാഴ്ച്ച പ്രോ കബഡി ലീഗില്‍ മുംബൈയുടെ സീസണിലെ ആദ്യ മത്സരത്തിന് സാക്ഷ്യം വഹിക്കാന്‍ വിരാട് കോലിയുമുണ്ടായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications