For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോസ് മൗറീഞ്ഞോ ജര്‍മന്‍ ലീഗിലേക്ക്? ബൊറൂസിയയെ പരിശീലിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസ് മൗറീഞ്ഞോ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പരിശീലകനാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജര്‍മന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മൗറീഞ്ഞോയെ ക്ലബ്ബിന്റെ ദീര്‍ഘകാല പരിശീലകനാക്കാന്‍ ബൊറൂസിയയുടെ മാനേജ്‌മെന്റിന് താല്‍പ്പര്യമുണ്ടെന്നും ഇതിന്റെ ഭാഗമായി അദ്ദേഹവുമായി ചര്‍ച്ച പുരോഗമിക്കുകയുമാണെന്നാണ് വിവരം. ബുണ്ടസ്ലീഗയില്‍ തരക്കേടില്ലാതെ കളിക്കുന്ന ബൊറൂസിയയുടെ പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ മൗറീഞ്ഞോയ്ക്കും താല്‍പ്പര്യമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

2018 സീസണിന്റെ അവസാനത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൗറീഞ്ഞോയെ പുറത്താക്കിയിരുന്നു. പിന്നീട് സ്വകാര്യ ചാനലിലെ ഫുട്‌ബോള്‍ അവതാരകനായി പ്രവര്‍ത്തിക്കുന്ന മൗറീഞ്ഞോ ഈ സീസണിന്റെ തുടക്കത്തില്‍ത്തന്നെ ക്ലബ്ബ് ഫുട്‌ബോളിലേക്ക് തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ ടോട്ടനത്തെ പരിശീലിപ്പിക്കാന്‍ മൗറീഞ്ഞോ എത്തുന്നതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. പൊച്ചറ്റീനോ ടോട്ടനത്തിന്റെ പരിശീലകസ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ തല്‍സ്ഥാനത്തേക്ക്് മൗറീഞ്ഞോ എത്തുമെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. എന്നാല്‍ മൗറീഞ്ഞോയുടെ ഉയര്‍ന്ന പ്രതിഫലമാണ് ക്ലബ്ബുകളെ പിന്നോട്ട് ചിന്തിപ്പിക്കുന്നത്.

josemourinho

യുണൈറ്റഡില്‍ ആയിരിക്കെ ഉയര്‍ന്ന തുകയാണ് മൗറീഞ്ഞോയുടെ അടിസ്ഥാന ചിലവുകള്‍ക്ക് മാത്രമായി നല്‍കിയിരുന്നത്. 56 കാരനായ മൗറീഞ്ഞോ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വളരെയേറെ അനുഭവസമ്പത്തുള്ള പരിശീലകനാണ്. ചെല്‍സി, ഇന്റര്‍മിലാന്‍, റയല്‍ മാഡ്രിഡ്, ചെല്‍സി, പോര്‍ട്ടോ തുടങ്ങിയ ടീമുകളെയെല്ലാം മൗറീഞ്ഞോ പരിശീലിപ്പിച്ചിട്ടുണ്ട്.

Story first published: Wednesday, October 23, 2019, 17:54 [IST]
Other articles published on Oct 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+