
സോഷ്യല്‍ മീഡിയയില്‍ വളരെയേറെ സജീവമാണ് ഉര്‍വശി. അടുത്തിടെ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ 45 മില്ല്യണ്‍ ഫോളോവേഴ്‌സെന്ന നാഴികക്കല്ലും ആഘോഷിച്ചിരുന്നു. തനിക്കു നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും ഉര്‍വശി ആരാധകരോടു നന്ദി പറഞ്ഞിരുന്നു. ഇതിനിടെയാണ് റിഷഭിന്റെ പേര് പറഞ്ഞ് ഒരു യൂസര്‍ നടിയെ ട്രോള്‍ നോക്കിയത്. അയാള്‍ക്കു ഇതേ നാണയത്തില്‍ രസകരമായ മറുപടിയും നല്‍കിരിക്കുകയാണ് ഉര്‍വശി.

സൗത്താഫ്രിക്കയ്‌ക്കെതിരേ കേപ്ടൗണില്‍ സമാപിച്ച മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി റിഷഭ് പന്ത് അപരാജിത സെഞ്ച്വറി നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദിച്ചാണ് ഒരു യൂസര്‍ ഉര്‍വശി റൊത്തേലയെ കളിക്കാന്‍ നോക്കിയത്. ഇന്നലെ പന്തിന്റെ സെഞ്ച്വറി കണ്ടിരുന്നോ, ഇല്ലയോ എന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടൊപ്പം യൂസര്‍ നടിയോടു ചോദിച്ചത്.
തന്നെ ട്രോളിയവനു ഇതേ രീതിയില്‍ തന്നെ ഉര്‍വശി റൊത്തേല മറുപടിയും നല്‍കി. ഓ, നിങ്ങളുദ്ധിച്ചത് (പാന്റിന്റെ ഇമോജി) ഇതല്ലേ. അതെ ഞാന്‍ കണ്ടിട്ടുണ്ട്, കാരണം ഇതു എല്ലാവരും ധരിക്കുന്നതല്ലേ. മാത്രമല്ല അതിനകത്ത് ഞാന്‍ 100 രൂപയും കണ്ടിട്ടുണ്ട് എന്നായിരുന്നു കൈകൂപ്പിയുള്ള ഇമോജിയൊപ്പം റിഷഭിന്റെ സെഞ്ച്വറിയെക്കുറിച്ചുള്ള ട്രോളിന് ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഈ തരത്തില്‍ തന്നെ ട്രോള്‍ ശ്രമിക്കുന്നവരെ ഉര്‍വശി റൊത്തേല കണ്ടില്ലെന്നു നടിക്കാറില്ല. അതേ നാണയത്തില്‍ തന്നെ ട്രോളന്‍മാര്‍ക്ക് അവര്‍ മറുപടിയും നല്‍കാറുണ്ട്. ഇതില്‍ അവസാനത്തേതാണ് റിഷഭ് പന്തിന്റെ പേര് പറഞ്ഞ് ട്രോാളാന്‍ നോക്കിയ യൂസര്‍ക്കു തിരിച്ചു കിട്ടിയത്.

ഇന്‍സ്റ്റഗ്രാമില്‍ 45 മില്ല്യണ്‍ ഫോളോവേഴ്‌സ് തികച്ച ശേഷം അപകടകരമായ സ്റ്റണ്ട് പെര്‍ഫോം ചെയ്തായിരുന്നു ഉര്‍വശി ഇത് ആഘോഷിച്ചത്. വളരെ ഉയരത്തില്‍ നിന്നും ചില്ലിനു മുകളിലൂടെ ഇരുന്ന് കൊണ്ട് നടി സ്ലൈഡ് ചെയ്ത് താഴേക്കു കുതിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഉര്‍വശി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവഹയ്ക്കുകയും ചെയ്തിരുന്നു. അല്‍പ്പം പോലും പരിഭ്രമമോ, ടെന്‍ഷനോയില്ലാതെ വളരെ കൂളായിട്ടായിരുന്നു അവര്‍ ഇതു പെര്‍ഫോം ചെയ്തത്.
അടുത്തിടെ നടന്ന മിസ് യൂനിവേഴ്‌സ് സൗന്ദര്യമല്‍സരത്തില്‍ ജഡ്ജുകളില്‍ ഒരാള്‍ കൂടിയായിരുന്നു ഉര്‍വശി. ഇന്ത്യയില്‍ നിന്നുള്ള ഹര്‍നാസ് സന്ധുവായിരുന്നു ഈ മല്‍സരത്തില്‍ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. 21 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ഇന്ത്യയുടെ ഈ നേട്ടം.


Click it and Unblock the Notifications











