കൊല് zwj;ക്കത്ത: ഐഎസ്എല്ലിലെ ഒരു നിര് zwj;ണായക മത്സരത്തില്‍ zwj; എടികെയെ അവരുടെ തട്ടകത്തില്‍ zwj; എതിരില്ലാത്ത ഒരു ഗോളിന് തകര് zwj;ത്ത കേരള ബ്ലാസ് റ്റേഴ് സ് പ്ലേ ഓഫ് സാധ്യത വര് zwj;ധിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങളിലും ഫോം നിലനിര് zwj;ത്തിയാല് zwj; ബ്ലാസ് റ്റേഴ് സിന് അവസാന നാലിലെത്താം. കൊല് zwj;ക്കത്തയ് ക്കെതിരെ ജയിച്ചെങ്കിലും മൈതാനവരയ്ക്കടുത്ത് ഇരു പരിശീലരും തമ്മില്‍ zwj; വാക്കേറ്റവും കൈയ്യാങ്കളിയും നടത്തിയത് വിവാദമായിരുന്നു.ബ്ലാസ്റ്റേഴ് സ് പരിശീലകന് zwj; എല്‍ zwj;ക്കോ ഷട്ടോരി അസഭ്യമായി പെരുമാറിയെന്നാണ് കൊല് zwj;ക്കത്തയുടെ ആരോപണം. എന്നാല്‍ zwj;, ആരോപണം നിഷേധിച്ച ഷട്ടോരി എന്താണ് നടന്നത് എന്നത് വിശദീകരിച്ചു. മത്സരം ആരംഭിച്ച് ആദ്യ മിനിറ്റുമുതല്‍ zwj; കൊല് zwj;ക്കത്തയുടെ സഹപരിശീലകര്‍ zwj; സ്പാനിഷില്‍ zwj; തന്നെ അധിക്ഷേപിക്കാന്‍ zwj; തുടങ്ങിയിരുന്നെന്ന് ഷട്ടോരി പറഞ്ഞു. ആദ്യ മിനിറ്റുമുതല്‍ zwj; അവസാന മിനിറ്റുവരെ അത് തുടര്‍ zwj;ന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രില്ലര്‍ zwj; വിജയം, മടങ്ങിവരവ് ഗംഭീരമാക്കി സാനിയ; ഹോബര് zwj;ട്ട് ഇന്റര്‍ zwj;നാഷണലില്‍ zwj; ക്വാര് zwj;ട്ടറില് zwj; എല്‍ zwj;ക്കോ ഷട്ടോരിയെ പലവട്ടം എടികെ പരിശീലകന് zwj; അന്റോണിയോ ഹബാസ് തെറിവിളിക്കുന്നത് കാണാമായിരുന്നു. കോച്ചിന്റെ അധിക്ഷേപം രൂക്ഷമായതോടെ ഹബാസിന് റഫറി ചുവപ്പുകാര് zwj;ഡും കാട്ടി. മത്സരശേഷം ഷട്ടോരിക്കെതിരെ ഹബാസ് പാഞ്ഞടുത്തതും സംഘര് zwj;ഷത്തിനിടയാക്കി. ഇരുവിഭാഗങ്ങളും തമ്മില്‍ zwj; അടിയുടെ വക്കോളമെത്തിയ സംഭവം സുരക്ഷാ ഉദ്യോഗസ്ഥരാണ് ലഘൂകരിച്ചത്.മത്സരത്തില്‍ zwj; വിലപ്പെട്ട പോയന്റ് നേടാനായി എന്നതാണ് വലിയ നേട്ടമെന്ന് ഷട്ടോരി പറഞ്ഞു. തന്റെ തന്ത്രങ്ങള്‍ zwj; ശരിയായ രീതിയില്‍ zwj; നടപ്പാക്കാനായി. മികച്ച പ്രതിരോധമാണ് ടീം കാഴ്ചവെച്ചത്. മനോഹരമായ ഗോളും നേടാനായി. മറ്റൊരുഗോള്‍ zwj;കൂടി കേരളത്തിന് നേടാനാകുമായിരുന്നു. പരിക്കിനെ തുടര്‍ zwj;ന്ന് പ്രധാന കളിക്കാര്‍ zwj; മാറിനിന്നിട്ടും ഇത്തരമൊരു വിജയം നേടാനായത് ടീമിന് പ്ലേ ഓഫ് സാധ്യതയുണ്ടാക്കുമെന്നും ഷട്ടോരി വ്യക്തമാക്കി.