Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റില്‍ വീണ്ടും സ്വവര്‍ഗ വിവാഹം; ബിഗ് ബാഷ് ലീഗ് വനിതാ ടീം അംഗങ്ങള്‍ തമ്മില്‍ വിവാഹിതരായി

ക്രൈസ്റ്റ് ചര്‍ച്ച്: ഓസ്‌ട്രേലിയന്‍ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ ബിഗ്ബാഷ് ലീഗില്‍ ഒരുമിച്ച് കളിച്ചിരുന്ന വനിതാ ക്രിക്കറ്റ് താരങ്ങള്‍ തമ്മില്‍ വിവാഹിതരായി. ന്യൂസീലന്‍ഡിന്റെ ഹീലി ജെന്‍സണും ഓസ്‌ട്രേലിയയുടെ നിക്കോളാ ഹാന്‍കോക്കും തമ്മിലാണ് നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായത്. ബിഗ്ബാഷ് ലീഗ് ക്ലബ്ബായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരങ്ങളായിരുന്നു ഇവര്‍.

ആദ്യ രണ്ട് സീസണില്‍ മെല്‍ബണ്‍ സ്റ്റാര്‍സില്‍ കളിച്ച ഇവര്‍ പിന്നീട് റെനെഗെയ്ഡ്‌സിലേക്കു മാറി. ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാമില്‍ വിവാഹചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ആഴ്ചകള്‍ക്കുമുന്നേ നിക്കൊള തങ്ങളുടെ വിവാഹക്കാര്യം പരസ്യമാക്കിയിരുന്നു. ഹീലി ജെന്‍സണ്‍ 2014ല്‍ ന്യൂസിലന്‍ഡിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി. നിക്കോള ഇതുവരെ രാജ്യത്തിനുവേണ്ടി കളിച്ചിട്ടില്ല.

marriage

ന്യൂസില്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുതയുണ്ട്. ഇതാദ്യമായല്ല ക്രിക്കറ്റ് രംഗത്തുനിന്നും സ്വവര്‍ഗ വിവാഹത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്. ന്യൂസീലന്‍ഡ് ദേശീയ വനിതാ ടീം താരങ്ങളായ ആമി സാറ്റര്‍ത്വൈറ്റ് ലീ തഹൂഹു എന്നിവര്‍ നേരത്തെ വിവാഹിതരായിരുന്നു. കൂടാതെ ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നായിക ഡെയ്ന്‍ വാന്‍ നീകര്‍ക്കും സഹതാരം മാരിസാന്‍ കാപ്പും തമ്മിലും വിവാഹിതരായി.

Story first published: Saturday, April 20, 2019, 9:37 [IST]
Other articles published on Apr 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+