Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൗരവ് ഗാംഗുലിയുടെ കുടുംബാംഗങ്ങള്‍ക്കു കൊവിഡ്, ജ്യേഷ്ഠനടക്കം നാല് പേര്‍ക്ക് സ്ഥിരീകരിച്ചു

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ കുടുംബംഗങ്ങള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയും ഗാംഗുലിയുടെ മൂത്ത സഹോദരനുമായ സ്‌നേഹാശിഷ് ഗാംഗുലിക്കും കുടുംബത്തിനുമാണ് രോഗം പിടിപെട്ടത്. സ്‌നേഹാശിഷിന്റെ ഭാര്യ, ഭാര്യയുടെ പിതാവ്, മാതാവ് എന്നിവരുടെ ഫലവും പോസിറ്റീവാണ്. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

1

നാലു പേരും ആരോഗ്യ സംബന്ധമായ ചില പരാതികള്‍ പറഞ്ഞിരുന്നു. കൊവിഡിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളവയായിരുന്നു ഇത്. ബെഹാലയിലെ ഗാംഗുലിയുടെ തറവാട്ട് വീട്ടിലല്ല മറ്റൊരു വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. കൊവിഡ് സ്ഥിരീകരിച്ചതോടെ നാലു പേരെയും സ്വകാര്യ നഴ്‌സിങ് ഹോമിലേക്കു മാറ്റിയതായി ഒരു മുതിര്‍ന്ന ഒഫീഷ്യല്‍ അറിയിച്ചു. തുടര്‍ പരിശോധനകള്‍ക്കു ശേഷമായിരിക്കും ഇവരെ ഡിസ്ചാര്‍ജ് ചെയ്യണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുകയെന്നു നഴ്‌സിങ് ഹോം അധികൃതര്‍ വ്യക്തമാക്കി.

വൈറസിനുള്ള മരുന്ന് കണ്ടുപിടിച്ചാലുടന്‍ ക്രിക്കറ്റ് പഴയ രീതിയില്‍ പുനരാരംഭിക്കുെന്ന് കഴിഞ്ഞ ദിവസം ഗാംഗുലി വ്യക്തമാക്കിയിരുന്നു. ലോകത്തിനു ആകെ ഷോക്കാണ് ഈ മഹാമാരി. എന്നാല്‍ എല്ലാം പൂര്‍വ്വ സ്ഥിതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകള്‍ നമ്മുടെ പക്കലില്ല. എന്നാല്‍ അടുത്ത ആറോ, ഏഴോ മാസത്തിനുള്ളില്‍ ഇത് കണ്ടു പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്്. ഇതോടെ എല്ലാം പഴയ അവസ്ഥയിലേക്കു വരുമെന്നും അണ്‍അക്കാദമിക്കു വേണ്ടിയുള്ള ലൈ് ക്ലാസില്‍ ഗാംഗുലി പറഞ്ഞിരുന്നു.

അതേസമയം, കൊവിഡിനെ തുടര്‍ന്ന് മുടങ്ങിയ ഐപിഎല്ലിന്റെ 13ാം സീസണ്‍ ഈ വര്‍ഷം തന്നെയുണ്ടാവുമെന്നും ഗാംഗുലി വ്യക്തമാക്കിയിരുന്നു. കാണികളെ പ്രവേശിപ്പിക്കാതെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ ഐപിഎല്‍ നടത്തേണ്ടി വന്നാല്‍ അതിനു തയ്യാറാണെന്ന് വിവിധ ക്രിക്കറ്റ് അസോസിയേഷനുകളിലൂടെ കത്ത് മുഖേന അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

സപ്തബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ഐപിഎല്‍ നടത്താനാണ് ആലോചിക്കുന്നതെന്നു ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞിരുന്നു. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായുള്ള ടി20 ലോകകപ്പിന്റെ ഭാവിയെക്കുറിച്ച് അറിയാനാണ് ബിസിസിഐയുടെ കാത്തിരിപ്പ്. ലോകകപ്പ് മാറ്റിയാല്‍ ഈ വിന്‍ഡോയില്‍ ഐപിഎല്‍ നടത്താനാണ് ബിസിസിഐയുടെ ശ്രമം. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്.

Story first published: Saturday, June 20, 2020, 13:20 [IST]
Other articles published on Jun 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+