Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇഷ്ടമില്ലാത്ത എന്താണത്? ദാദയോട് മകള്‍ സന... ഗാംഗുലിയുടെ മറുപടി ഇങ്ങനെ

Sourav Ganguly gets trolled by daughter Sana, banter wins internet | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ഇതിഹാസ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും മകള്‍ സനയും തമ്മില്‍ സമൂഹമാധ്യമത്തിലൂടെ നടത്തിയ രസകരമായ സംവാദമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ഒരു ചിത്രത്തോടെയാണ് ഇതിന്റെ തുടക്കം. ഒരല്‍പ്പം ഗൗരവത്തോടെ നില്‍ക്കുന്ന, ഗാംഗുലി തന്നെ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കാണ് സന കളിയാക്കിക്കൊണ്ടുള്ള കമന്റിട്ടത്.

gan

ഇഷ്ടമില്ലാത്ത എന്താണത് എന്നായിരുന്നു സനയുടെ ചോദ്യം. ഇതിനു കുറിക്കു കൊള്ളുന്ന മറുപടിയാണ് ദാദ നല്‍കിയത്. നീ ഇത്ര അനുസരണശീലമില്ലാത്തവള്‍ എങ്ങനെ ആയെന്നു നോക്കുകയായിരുന്നവെന്നായിരുന്നു കണ്ണു പൊത്തിക്കൊണ്ടുളള ഇമോജിയോടു കൂടി ഗാംഗുലി പ്രതികരിച്ചത്. എന്നാല്‍ സനയ്ക്കു വിടാന്‍ ഭാവമില്ലായിരുന്നു. മറ്റൊരു ഉശിരന്‍ മറുപടിയാണ് സന നല്‍കിയത്. നിങ്ങളില്‍ നിന്നാണ് പഠിക്കുന്നതെന്ന് പൊട്ടിച്ചിരിക്കുന്ന ഇമോജിയോടെ സന കമന്റിടുകയായിരുന്നു.

gangulu

എന്തായാലും അച്ഛനും മകളും തമ്മിലുള്ള ഈ കളിയാക്കല്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ സമാപിച്ച ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രഥമ ഡേ-നൈറ്റ് വന്‍ വിജയമാക്കി തീര്‍ത്തതിന്റ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഗാംഗുലി. ഒക്ടോബറിലാണ് ബിസിസിഐ പ്രസിഡന്റായി അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ചുമതലയേറ്റതിനു പിന്നാലെ ഇന്ത്യയെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ കളിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്കു ഗ്രേഡ് നല്‍കുന്നതടക്കം പുതിയ പല പദ്ധതികളും ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ് ഗാംഗുലി.

Story first published: Tuesday, November 26, 2019, 12:48 [IST]
Other articles published on Nov 26, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+