Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലി വീട്ടില്‍ തിരിച്ചെത്തി, പൂര്‍ണ വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയും ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായ ശേഷമാണ് അദ്ദേഹം വീട്ടില്‍ തിരികെയെത്തിയിരിക്കുന്നത്. കുറച്ച് ആഴ്ചകള്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു ദാദയെ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1

ഈ മാസമാദ്യം ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു ഗാംഗുലിക്കു ആദ്യമായി നെഞ്ചു വേദനയുണ്ടായത്. തുടര്‍ന്നു വുഡ്‌ലാന്റ്‌സ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ 46 കാരനായ ഗാംഗുലിയുടെ ഹൃദയധമനികളില്‍ മൂന്നിടങ്ങളിലായി ബ്ലോക്കുകള്‍ കണ്ടെത്തി. പിന്നാലെ ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായ ദാദ അഞ്ചു ദിവസത്തിനു ശേഷം ആശുപത്രി വിടുകയായിരുന്നു.

വൈകാതെ സാധാരണ ജീവിതത്തിലേക്കു തിരികെ വന്ന ഗാംഗുലിക്കു ഈ മാസം 27ന് വീണ്ടും നെഞ്ചുവേദനയനുഭവപ്പെടുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം ഗാംഗുലിയെ ഒരിക്കല്‍ക്കൂടി ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനാക്കി. തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ അദ്ദേഹത്തിനു മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലെന്നു കണ്ടെത്തിയതോടെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുമതിയും ലഭിച്ചു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി നേരിട്ടറിയുന്നതിനായി ബംഗാള്‍ മുഖ്യമന്ത്രി മമതത ബാനര്‍ജി, ഗവര്‍ണര്‍ ജഗദീപ് ധനകര്‍ എന്നിവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

2019ന്റെ അവസാനത്തോടെ ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതു മുതല്‍ ഗാംഗുലി വളരെ തിരക്കിലായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് സംഘടിപ്പിക്കുന്നതിനു ചുക്കാന്‍ പിടിച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷം കൊവിഡ് ഭീഷണിക്കിടയിലും ഐപിഎല്‍ വിജയകരമായി നടത്തി കൈയടി വാങ്ങിയിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക അസാധ്യമായതോടെ യുഎഇയായിരുന്നു ഐപിഎല്ലിനു ആതിഥേയത്വം വഹിച്ചത്.

ഈ വര്‍ഷത്തെ ഐപിഎല്‍ ഏപ്രില്‍- മേയ് മാസങ്ങളിലായി ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കാനുള്ള നീക്കങ്ങളിലാണ് ഗാംഗഗുലിയും ബിസിസിഐയും. ഇതിനിടെയാണ് വീണ്ടുമൊരു നെഞ്ചുവേദന ദാദയെ തടസ്സപ്പെടുത്തിയത്. എങ്കിലും കുറച്ചു ആഴ്ചകള്‍ വിശ്രമിച്ച ശേഷം വീണ്ടും ഐപിഎല്ലുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളില്‍ സജീവമാവാന്‍ ഒരുങ്ങുകയാണ് ഗാംഗുലി.

Story first published: Sunday, January 31, 2021, 17:56 [IST]
Other articles published on Jan 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+