For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരുണ്‍ നായരും മുരളി വിജയിയും കുരുക്കില്‍; ബിസിസിഐ വിശദീകരണം ചോദിച്ചേക്കും

മുംബൈ: ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് പ്രതികരിച്ച ഇന്ത്യന്‍ താരങ്ങളായ മുരളി വിജയ്, കരുണ്‍ നായര്‍ എന്നിവര്‍ക്കെതിരെ ബിസിസിഐ. ഇവരോട് ബോര്‍ഡ് വിശദീകരണം ചോദിച്ചേക്കും. കേന്ദ്ര കരാറില്‍ ഉള്‍പ്പെട്ട ഇരുവരും പരസ്യ പ്രതികരണം നടത്തിയത് കരാര്‍ ലംഘനമാണ് ഒരു ബിസിസിഐ വക്താവ് വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാനിക്കുമ്പോള്‍ ആരൊക്കെ മുന്നിലെത്തും?; സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചിക്കുന്നു
തങ്ങളെ ടീമില്‍നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് സെലക്ഷന്‍ കമ്മറ്റി സംസാരിച്ചില്ലെന്നായിരുന്നു കരുണും മുരളിയും ആരോപിച്ചിരുന്നത്. എന്നാല്‍, ഇത് അസംബന്ധമാണെന്ന് സിഒഎ തലവന്‍ വിനോദ് റായ് പറഞ്ഞു. സെലക്ഷന്‍ കമ്മറ്റിയുടെ ആശയവനിമയം ശരിയായ രീതിയിലാണ് നടക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്മറ്റി ആണ് അതെന്നും വിനോദ് റായി ചൂണ്ടിക്കാട്ടി.

murali-karun

ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും പിന്നീട് ടീമില്‍ കാര്യമായ അവസരം ലഭിച്ചില്ലെന്നാണ് കരുണിന്റെ പരാതി. ഒരു കളിക്കാരനെന്ന നിലയില്‍ തീരുമാനങ്ങളെ ബഹുമാനിക്കുന്നുവെന്ന് കരുണ്‍ പറഞ്ഞു. ടീമിലില്ലാത്തപ്പോള്‍ അതിനെ അഭിമുഖീരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. അവസരം കിട്ടിയാല്‍ ബാറ്റുകൊണ്ട് മറുപടി നല്‍കാനാണ് താത്പര്യം. മറ്റു കാര്യങ്ങള്‍ സംസാരിക്കാന്‍ ഇഷ്ടമല്ലെന്നും കരുണ്‍ പറഞ്ഞിരുന്നു.

ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് സെലക്ഷന്‍ കമ്മറ്റി അധ്യക്ഷന്‍ എംഎസ്‌കെ പ്രസാദ് സംസാരിച്ചില്ലെന്നാണ് മുരളി വിജയിയുടെ ആരോപണം. എന്നാല്‍, മുരളി വിജയിന്റെ ആരോപണം അംസബന്ധമാണെന്ന് പ്രസാദ് പ്രതികരിച്ചു. സെലക്ഷന്‍ കമ്മറ്റി അംഗമായ ദേവാംഗ് ഗാന്ധി മുരളി വിജയിയുമായി ബന്ധപ്പെട്ടിരുന്നെന്നും ടീമില്‍നിന്നും പുറത്തായതിന്റെ കാരണം വ്യക്തമാക്കിയിരുന്നതായും പ്രസാദ് പറഞ്ഞിരുന്നു.

Story first published: Sunday, October 7, 2018, 9:56 [IST]
Other articles published on Oct 7, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+